Latest NewsKeralaNews

പ്രശസ്തനായ ജ്യോത്സ്യരുടെ വീട്ടിലേയ്ക്ക് അജ്ഞാത സംഘം വെടി ഉതിര്‍ത്തു : സംഭവത്തില്‍ ദുരൂഹത

കാസര്‍കോട്: പ്രശസ്തനായ ജ്യോത്സ്യരുടെ വീട്ടിലേയ്ക്ക് അജ്ഞാത സംഘം വെടി ഉതിര്‍ത്തു . സംഭവത്തില്‍ ദുരൂഹത. കര്‍ണ്ണാടകയുമായി ബന്ധമുള്ള ഒരു ജ്യോത്സ്യരുടെ വീടിന് നേരെയാണ് ഗുണ്ടാസംഘം വെടിവയ്പ്പ് നടത്തിയതെന്ന പ്രചാരണത്തിലാണ് ദുരൂഹത. മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ പി. അനൂപ്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും വെടിവയ്പ്പ് നടന്നതിന്റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താന്‍ കഴിയാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്. ബുധനാഴ്ച രാത്രി 9.30ഓടെ രണ്ട് തവണ അജ്ഞാത സംഘം വെടിയുതിര്‍ത്തതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. അതേസമയം പരാതിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

Read Also ; ‘ബിനീഷ് കുറ്റം ചെയ്തെങ്കിൽ തൂക്കി കൊല്ലുന്നെങ്കിൽ കൊല്ലട്ടെ, അന്വേഷണം നടക്ക​ട്ടെ’ : കോടിയേരി ബാലകൃഷ്ണൻ

രാത്രി എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയെന്നും ഒന്നും കണ്ടെത്തിയില്ലെന്നും വീട്ടുകാര്‍ പറയുന്നു. അതേസമയം പത്ത് മിനിട്ട് ഇടവിട്ട് രണ്ടുതവണ ശക്തമായ വെടിയൊച്ച കേട്ടുവെന്നാണ് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ വരെ താമസിക്കുന്ന നാട്ടുകാര്‍ പറഞ്ഞത്. എന്നാല്‍, പൊലീസ് നടത്തിയ പരിശോധനയില്‍ വീടിന് പോറലുകളൊന്നും പറ്റിയതായി കണ്ടെത്താനും സാധിച്ചിട്ടില്ല.
അതിനിടെ സംഘം എത്തിയതെന്ന് സംശയിക്കുന്ന കാര്‍ കണ്ടെടുത്തു പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയ കാഞ്ഞങ്ങാട് രജിസ്ട്രേഷനിലുള്ള കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെടിവയ്പ്പുണ്ടായ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാണ്. റോഡ് അടച്ചിട്ടതിനാല്‍ ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുന്നില്ല. വെടിവയ്പ്പുണ്ടായ വീടിന് 60 മീറ്റര്‍ അകലെ കാര്‍ നിറുത്തി നടന്നെത്തിയാണ് വെടിയുതിര്‍ത്തതെന്ന സംശയമാണ് പൊലീസിനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button