KeralaLatest NewsNews

കനത്ത മഴ തുടരുന്നു; തിരുവനന്തപുരത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ അഞ്ച് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പേട്ട വില്ലേജില്‍ രണ്ടു കുടുംബങ്ങളേയും ചിറയിന്‍കീഴ് മൂന്നു കുടുംബങ്ങളേയുമാണ് ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയത്.

Read Also : തിരുവനന്തപുരത്ത് കടൽക്ഷോഭം രൂക്ഷം: വള്ളങ്ങളും ബോട്ടുകളും ഒഴുകിപ്പോയി

വെള്ളക്കെട്ട് ഒഴിവാക്കുന്ന നടപടികളുടെ ഭാഗമായി പൊഴി മുറിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. കടല്‍ക്ഷോഭവും ശക്തമായ വേലിയേറ്റവും മൂലം ഇതിന് തടസം നേരിടുന്നുണ്ട്. മഴ ശക്തമായി തുടരുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അടിയന്തര നടപടികള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി പൂര്‍ണ സജ്ജമാണെന്നും കളക്ടര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button