Latest NewsNewsKuwaitGulf

വീണ്ടും അനധികൃത മദ്യ നിർമാണം : പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി : വീണ്ടും അനധികൃത മദ്യ നിർമാണത്തിന് കുവൈറ്റിൽ വീണ്ടും പ്രവാസികൾ അറസ്റ്റിലായി. ജാബ്‍രിയയിലെ ഒരു വീട്ടിൽ ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഏതാനും പ്രവാസികൾ പിടിയിലായത്. മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന വസ്‍തുക്കളും പിടിച്ചെടുത്തു.

Also read : ഒമാന്‍ കറന്‍സിയോട് അനാദരവ് : യുവതിയെ അറസ്റ്റ് ചെയ്തു

ഇവിടെ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി സ്വദേശികള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പ്രദേശത്ത് മദ്യ നിര്‍മാണം നടക്കുന്നതായി മനസിലാക്കി. തുടർന്നായിരുന്നു പരിശോധനന നടത്തിയത്. രണ്ട് നിലകളുള്ള വീട് പ്രവാസികള്‍ വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button