Latest NewsIndia

വായ്പാ തിരിച്ചടവിന് മോറട്ടോറിയം; സമയം നീട്ടി സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊറോണ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബാങ്ക് വായ്പകളുടെ തിരിച്ചടവ് സമയം സുപ്രീം കോടതി നീട്ടി. ഈ മാസം 28-ാം തീയതിവരെ ഒരു വായ്പകളും കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ കാലയളവിലെ തിരിച്ചടവ് ഗഡുക്കള്‍ മുടങ്ങുന്നതിനെതിരെ യാതൊരു നടപടികളും പാടില്ലെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാരും ബാങ്കുകളുമായുള്ള ധാരണ പ്രകാരം മോറട്ടോറിയം കാലാവധി ആഗസ്റ്റ് മാസം 31-ാം തീയതി വരെയായിരുന്നു.

ആറുമാസം വരെ വായ്പാ തിരിച്ചടവ് കാലാവധി മുന്നോട്ട് നീട്ടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ പലിശ ഈടാക്കുന്നത് തുടരുമെന്നാണ് ബാങ്കുകള്‍ തീരുമാനമെടുത്തത്. എന്നാല്‍ തിരിച്ചടവ് കാലത്തെ പലിശയും പിടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.രണ്ടാഴ്ചയ്ക്കം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും നിര്‍ദേശം നല്‍കി.

വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നവർ ആധാരം സ്വന്തമായി എഴുതാൻ പ്രോൽസാഹിപ്പിച്ച് കേരള രജിസ്ട്രേഷൻ വകുപ്പ്, ഈ ഫോം പൂരിപ്പിച്ചാൽ മതി

കൂട്ടുപലിശയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. മൊറട്ടോറിയം കാലത്ത് അടയ്ക്കാത്ത വായ്പാ ഗഡുവിന് കൂട്ടുപലിശ ഈടാക്കുന്നതിന് എതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതി നിര്‍ദേശം. ഹര്‍ജികളില്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ ഉന്നത തലത്തില്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറള്‍ തുഷാര്‍ മേത്ത പറഞ്ഞു.

രണ്ടാഴ്ചയ്ക്കം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കോവിഡ് ഏതെല്ലാം മേഖലെയാണ് കൂടുതല്‍ ബാധിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വ്യക്തമായ തീരുമാനം വേണമെന്നും ഇനിയും കേസ് നീട്ടുക്കൊണ്ടുപോവാനാവില്ലെന്നും ബെഞ്ച് സോളിസിറ്റര്‍ ജനറലിനെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button