Latest NewsNewsBusiness

ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന ആരംഭിക്കാനൊരുങ്ങി ഫ്ലിപ്കാർട്ട് : തകർപ്പൻ ഓഫറുകൾ

തകർപ്പൻ ഓഫറുകളുമായി ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന ആരംഭിക്കാനൊരുങ്ങി ഫ്ലിപ്കാർട്ട്. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയാണ് ഈ കിടിലൻ ഓഫർ വിൽപ്പന നടക്കുക. ടിവികള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ആക്‌സസറികള്‍, ടാബ്‌ലെറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉപകരണങ്ങൾ വൻ വില കിഴിവിൽ സ്വന്തമാക്കാം. വിവിധ വിഭാഗങ്ങളിലായി നിരവധി ഡിസ്കൗണ്ടുകൾ ഫ്ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ ബിഗ് സേവിംഗ് ഡേ വില്‍പ്പനയില്‍ ഉപഭോക്താക്കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഏത് ഉപകരണവും വെറും 1 രൂപ ആദ്യം നല്‍കി പ്രീ ബുക്ക് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്, സെപ്റ്റംബര്‍ 1 നും സെപ്റ്റംബര്‍ 16 നും ഇടയിൽ ബുക്ക് ചെയ്യാൻ സാധിക്കും FLIPKART BIG SAVING DAYS

Also read : ഉത്സവ സീസണില്‍ 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുമെന്ന് പ്രമുഖ ഇ-കോമേഴ്‌സ് കമ്പനി

ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള പങ്കാളിത്തത്തോടെ നടത്തുന്നതിനാൽ എസ്‌ബി‌ഐയുടെ ക്രെഡിറ്റ് കാര്‍ഡിലും ഇ‌എം‌ഐ ഇടപാടുകളിലും 10 ശതമാനം തല്‍ക്ഷണ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കുന്നതാണ്, നോ കോസ്റ്റ് ഇഎംഐയും എക്സ്ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്, ബിഗ് സേവിംഗ് ഡേയ്സില്‍ മൂന്ന് കോടിയിലധികം ഇലക്‌ട്രോണിക്‌സും ആക്‌സസറികള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് ഫ്ലിപ്പ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടുള്ളത്. ര്‍ട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഡിസ്കൗണ്ട് ഓഫറുകള്‍ ഉണ്ടായിരിക്കുമെന്നും ടിവികളും വീട്ടുപകരണങ്ങളും വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ട് പൂര്‍ണ്ണമായ ഉപകരണ പരിരക്ഷയും നല്‍കുമെന്നും റിപ്പോർട്ടുകളുണ്ട്,

shortlink

Related Articles

Post Your Comments

Related Articles


Back to top button