KeralaLatest NewsNews

പ്രളയത്തിന്റെ മറവില്‍ ഗല്‍ഫില്‍നിന്ന് 150 കോടിയോളം രൂപ നിയമവിരുദ്ധമായി കേരളത്തിലെത്തി : അതില്‍ 40 കോടി രൂപ പോയത് കോഴിക്കോട് മേഖലയിലെ മതസംഘടനയ്ക്ക് : കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: 2018 ലെ പ്രളയത്തിന്റെ മറവില്‍ ഗല്‍ഫില്‍നിന്ന് 150 കോടിയോളം രുപ നിയമവിരുദ്ധമായി കേരളത്തിലെത്തി . അതില്‍ 40 കോടി രൂപ പോയത് കോഴിക്കോട് മേഖലയിലെ മതസംഘടനയ്ക്ക് .കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ . ഈ സംഘടനയ്ക്ക് മന്ത്രി ജലീലിന് അടുത്ത ബന്ധമുണ്ട്. ഖുറാന്‍ വിവാദത്തില്‍ ജലീലിനെ പിന്തുണയക്കുന്ന ഏക മത സംഘടനയും ഇതാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

read also : ഒരു പവന്റെ മാലയ്ക്ക് എന്തിന് നാല് ലോക്കര്‍: സ്വപ്‌ന സുരേഷ് മന്ത്രി.കെ.ടി.ജലീലിന്റെ അടുത്ത സുഹൃത്ത് : സ്വര്‍ണകള്ളക്കടത്ത് കേസില്‍ കെ.സുരേന്ദ്രന്‍

പ്രളയ സമയത്ത് യുഎഇ സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ ഗള്‍ഫില്‍ പിരിച്ച പണം ഖുറാന്റെ മറവില്‍ കടത്തുകയായിരുന്നു. യുഎഇ കോണ്‍സിലേറ്റിന്റെ പേരില്‍ തിരുവനന്തപുരത്തെ സ്വകാര്യബാങ്കിലുള്ള അക്കൗണ്ടിലേക്ക് ആ പണം എത്തിച്ചു. തുടര്‍ന്ന് വിവിധ സംഘടനകള്‍ക്ക് പണം വീതിച്ചു നല്‍കി. 40 കോടിയോളം രൂപ കോഴിക്കോട്ടെ മതസംഘടനയക്ക് മാത്രം ലഭിച്ചു. ഈ സ്‌ക്കൂളിന്റെ ഐടി കണ്‍സല്‍ട്ടന്‍സി കരാര്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കാണ് നല്‍കിയത്. 5 കോടിയുടെ കരാറാണത്.

4479 കിലോ ഖുറാന്‍ എത്തി എന്നാണ് കസ്റ്റംസ് കണക്ക്. അതനുസരിച്ച് 7750 ഖുറാനാണ് വന്നത്. 992 എണ്ണം സി- ആപ്റ്റ് വാഹനത്തില്‍ മലപ്പുറത്ത് എത്തി. ബാക്കി 6785 ഖുറാന്‍ എവിടെപ്പോയി എന്നതിനുത്തരമില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button