Latest NewsNewsIndiaCrime

കോവിഡ് രോഗിയാണെന്നും ജീവന്‍ നഷ്ടപ്പെടുമെന്നും പറഞ്ഞ് ഭാര്യയെ പറ്റിച്ച് കാമുകിയുമായി ഒളിച്ചോടിയ യുവാവിനെ പൊലീസ് പിടികൂടി

മുംബൈ : കോവിഡ് രോഗിയാണെന്നും മരിച്ച് പോകുമെന്നും ഭാര്യയെും വീട്ടുകാരെയും പറഞ്ഞ് പറ്റിച്ച ശേഷം കാമുകിയുമായി ഒളിച്ചോടിയ യുവാവിനെ പൊലീസ് പിടികൂടി. നവി മുംബൈയിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ജൂണ്‍ 24നാണ് മുംബൈയിലെ ജെഎൻ‌പി‌ടിയിൽ സൂപ്പർവൈസർ ആയി ജോലി നോക്കുകയായിരുന്ന മനീഷ് മിശ്ര ഭാര്യയെ പറ്റിച്ച് കാമുകിയുമായി നാട് വിട്ടത്. തനിക്ക് കോവിഡ് പൊസിറ്റീവ് ആയെന്നും ജീവന്‍ തിരിച്ച് കിട്ടില്ലെന്നും ഭാര്യയെും വീട്ടുകാരെയും ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ആക്കി മനീഷ് നാട് വിടുകയായിരുന്നു.

എന്നാൽ മനീഷിൻറെ കുടുംബം പൊലീസില്‍ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.  പരാതി കിട്ടിയതോടെ മിശ്രയെ കണ്ടെത്താൻ പോലീസ് ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതിനുമുമ്പ് അവസാനമായി ഉപയോഗിച്ചത് വാശിയിലാണെണെന്ന് കണ്ടെത്തി. തുടര്‍ന്ന് അവിടെ നടത്തിയ അന്വേഷണത്തില്‍ മനീഷിന്‍റെ ബൈക്കും താക്കോലും ജോലിസ്ഥലത്തേക്ക് കൊണ്ടുപോയ ബാക്ക്പാക്കും ഹെൽമെറ്റും ലഭിച്ചു.

ആദ്യം അത്മഹത്യയാണെന്ന് കരുതി പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വാശി നദീതീരത്ത് പരിശോധന നടത്തി. എന്നാല്‍ മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് മനീഷിനായി മുംബൈയിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മനീഷിന്‍റെ ഫോട്ടോ മറ്റ് സംസ്ഥാനങ്ങളിലേക്കും നല്‍കി അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കവെയാണ്  എയ്‌റോളിയിലെ ഒരു ചെക്ക് പോയിന്‍റിലെ സിസിടിവിയില്‍ മനീഷ് കുടുങ്ങിയത്.

ഒരു സ്ത്രീയോടൊപ്പം ഇയാൾ കാറിൽ യാത്ര ചെയ്യുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മനീഷ് മിശ്ര ഇൻഡോറിൽ കാമുകിയൊത്ത് താമസിക്കുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മനീഷിനെ കയ്യോടെ പൊക്കി നവി മുംബൈയിലേക്ക് കൊണ്ടുവരികയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button