Latest NewsKeralaNews

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം; പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളി

ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.

പാലക്കാട്: മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം സമര്‍പ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ മഹാകവി കവിതയില്‍ ആധുനികതയുടെ വെളിച്ചം നിറച്ച അക്കിത്തം അച്യുതന്‍ നമ്പുതിരിക്ക് സ്വന്തം വസതിയായ ദേവായനത്തില്‍ വച്ചാണ് ജ്ഞാനപീഠം പുരസ്‌കാരം സമര്‍പ്പിച്ചത്.ചരിത്രനിമിഷത്തിന് കുമരനെല്ലൂര്‍ സാക്ഷിയായി.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഡൽഹിയിൽ നടക്കേണ്ട പുരസ്‌കാര ദാന ചടങ്ങ് ദേവായനത്തില്‍ത്തന്നെ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. കുമാരനെല്ലൂരിലെ വീട്ടിലെത്തി മന്ത്രി എകെ ബാലനാണ് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്.

Read Also: നിയമസഭയിലെ കയ്യാങ്കളി : പിണറായി സർക്കാരിൻ്റെ അധികാര ദുർവിനിയോഗത്തിനേറ്റ തിരിച്ചടിയെന്ന് കെ.സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയ്ക്ക് 12ന് ഓണ്‍ലൈനായി പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.ടി. വാസുദേവന്‍ നായര്‍, ജ്ഞാനപീഠ സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രതിഭാ റോയ്, ഭാരതീയ ജ്ഞാനപീഠം ഡയറക്ടര്‍ മധുസൂദനന്‍ ആനന്ദ്, പിആര്‍ഒ ദേബബ്രത ഗോസ്വാമി എന്നിവര്‍ ഓണ്‍ലൈനിലൂടെ സംസാരിക്കും. ആത്മാരാമന്‍ തയാറാക്കിയ അക്കിത്തത്തിന്റെ സചിത്ര ജീവചരിത്രഗ്രന്ഥം ചടങ്ങില്‍ പ്രകാശനം ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button