Latest NewsIndia

അന്യജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

ഹൈദരാബാദ് : മറ്റൊരു ജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിലുള്ള വിദ്വേഷത്തില്‍ മകളുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി.കഴിഞ്ഞ വ്യാഴാഴ്ച ഹൈദരാബാദിലെ ഗാച്ചിബൗളിയിലാണ് ഹേമന്ത് എന്ന യുവാവാണ് ജാതിവെറിക്കിരയായി കൊല്ലപ്പെട്ടത്.ഏറെ കാലം പ്രണയിത്തിലായിരുന്ന ഹേമന്തും അവന്തിയും 2020 ജൂലൈയിലാണ് വിവാഹിതരാകുന്നത്’

വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇവര്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഒരുമിച്ച്‌ ജീവിതം ആരംഭിച്ചത്. തുടക്കം മുതല്‍ നിലനിന്നിരുന്ന വീട്ടുകാരുടെഎതിര്‍പ്പ് ഇവര്‍ വകവെച്ചില്ല. ഒടുവില്‍ അവന്തികയുടെ വീട്ടുകാര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന അവന്തി റെഡ്ഢി എന്ന യുവതിയെ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ഹേമന്ത് വിവാഹം കഴിക്കുകയായിരുന്നു.

പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനായി അവന്തിയുടെ വീട്ടുകാര്‍ ഇരുവരെയും കാണാനായി വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം ഹേമന്തും അവന്തികയും താമസിച്ചിരുന്ന ഗാച്ചിബൗളിയിലെ ടിഎന്‍ജിഒ കോളനിയില്‍ എത്തിയാണ് അവന്തികയുടെ ബന്ധുക്കള്‍ ഹേമന്തിനെ ബലമായി പിടിച്ചുകൊണ്ട് പോയി കൊലപ്പെടുത്തിയത്. ഹേമന്ത് ഇക്കാര്യം തന്റെ പിതാവിനെയും അറിയിച്ചു.

ഹേമന്തിന്റെ പിതാവ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും ബലമായി കാറില്‍ തട്ടിക്കൊണ്ടുപോയതായി അറിഞ്ഞത്.ഹേമന്തിന്റെ പിതാവ് വാഹനത്തെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ അവന്തി എങ്ങനെയോ രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഹേമന്തിനെ അവന്തിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയതായി കാണിച്ച്‌ ഹേമന്തിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

ഹേമന്തിന്റെ പിതാവ് മകനെയും മരുമകളെയും തട്ടിക്കൊണ്ടുപോയതായി കാണിച്ച്‌ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രിയോടെ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയവരെ പിടികൂടിയിരുന്നു.ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഹേമന്തിനെ കൊലപ്പെടുത്തിയ വിവരം പുറത്തറിയുന്നത്.

read also: ഡോ.കഫീല്‍ ഖാന്‍ മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിനെ സന്ദര്‍ശിച്ചു

പൊലീസ് നടത്തിയ തിരച്ചിലില്‍ ഹേമന്തിന്റെ മൃതദേഹം സങ്കറെഡ്ഡി ജില്ലയില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ടെത്തിയിരുന്നു.അവന്തിയുടെ അമ്മാവനാണ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും നേതൃത്വം നല്‍കിയതെന്ന് ആണ് പൊലീസിന്റെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button