Latest NewsNewsIndia

കോവിഡിന്റെ ഉറവിടം എവിടെയെന്ന് പോലും കണ്ടെത്താനാവാത്ത ഒരു സംഘടനയെ ഇനി എന്തിനാണ് ഈ ലോകത്തിന്..?; മോദിയുടെ ചോദ്യം ഏറ്റെടുത്ത് ലോക മാധ്യമങ്ങൾ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡിനെ കുറിച്ച് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയിൽ ഉയർത്തിയ ചോദ്യങ്ങൾ ലോകമാകെ ഏറ്റെടുത്തിരുന്നു. മറ്റൊരു ലോക നേതാവിനും ഇല്ലാത്ത ശബ്ദവും കരുത്തും മോദിയുടെ വാക്കുകളിൽ ഉണ്ടായിരുന്നെന്ന് ലോക മാധ്യമങ്ങൾ. മോദി ശബ്ദിച്ചപ്പോൾ 130 കോടിയുടെ കരുത്തും ശബ്ദവും ലോകമറിയുകയായിരുന്നെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. ഇത് തന്നെയാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നതും.

Read also: ആവശ്യകത നാല് മടങ്ങ് വർദ്ധിച്ചു; ആറുമാസത്തേക്ക് മെഡിക്കല്‍ ഓക്‌സിജന് വിലനിയന്ത്രണം

ഐക്യരാഷ്ട്ര സഭയിലെ നേത്രുരാജ്യങ്ങളുടെ മുഖത്ത് നോക്കി മോദി ചോദിച്ച കാര്യങ്ങൾ ഇതാണ്. ഐക്യരാഷ്ട്ര സഭയുടെ കഴിഞ്ഞ 75 വര്‍ഷത്തെ പ്രകടനത്തെ വിലയിരുത്തുകയാണെങ്കില്‍ നിരവധി മികച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. അതേസമയം തന്നെ ഗൗരവതരമായ ആത്മപരിശോധന നടത്തേണ്ട സമയങ്ങളുമുണ്ടായിട്ടുണ്ട്.

കഴിഞ്ഞ 8-9 മാസങ്ങളായി ലോകം മുഴുവന്‍ കൊറോണ വൈറസ് മഹാമാരിക്കെതിരെ പേരാടിക്കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പങ്ക് എന്താണ്?. ഐക്യരാഷ്ട്രസഭയുടെ പഴയ ഘടന ഇന്ന് പ്രസക്തമാണോ?. ഏത് വിഷയത്തിലാണ് ഐക്യരാഷ്ട്ര സഭയ്ക്ക് ക്രിയാത്മകമായ ഇടപെടൽ നടത്താൻ സാധിച്ചത്. മൂന്നാം ലോകമഹായുദ്ധം ഉണ്ടായില്ലെങ്കിലും പല യുദ്ധങ്ങളും നടന്നുവെന്നും ഭീകരർ ചോരപ്പുഴ ഒഴുക്കിയെന്നും മോദി ചൂണ്ടിക്കാട്ടി.

എവിടെ നിന്നാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഉറവിടം പോലും ഇതുവരെയും ലോകത്തിന് കണ്ടെത്തി കൊടുക്കുവാൻ ഐക്യരാഷ്ട്ര സഭയ്‌ക്കോ അനുബന്ധ സംഘടനകൾക്കോ സാധിച്ചില്ല. സംഘടനയെ നിയന്ത്രിക്കുന്ന ചില രാജ്യങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്കൊത്ത് ചലിക്കുന്ന ഈ സംഘടന കൊണ്ട് ലോകത്തിന് എന്ത് പ്രയോജനം?.മോദി ചോദിച്ചു.

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ ചൈന നിര്‍മ്മിച്ചതാണെന്ന ചൈനീസ് വൈറോളജിസ്റ്റിന്റെ തന്നെ വെളിപ്പെടുത്തിൽ പുറത്തു വന്നിട്ടും ലോക രാജ്യങ്ങൾ ഒന്നും തന്നെ വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ ഈ വാക്കുകൾ എന്നതും പ്രസക്തമാണ്.

ഹോങ്കോംഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായ ഡോ. ലി മെംഗ്-യാനാണ് ലോകത്തോട് ഇക്കാര്യം തുറന്നു പറഞ്ഞത്. കോവിഡ് മഹാമാരി ലോക ജനതയെ കാർന്നു തിന്നുന്നതിനിടെയിലും ലി മെംഗിന്റെ ഈ വെളിപ്പെടുത്തൽ ലോകാരോഗ്യ സംഘന മുഖവിലയ്‌ക്കെടുക്കുകയോ, അന്വേഷണം നടത്താനോ തയ്യാറായില്ല. ചൈനയുടെ പക്ഷം ചേർന്നാണ് സംഘടന പ്രവർത്തിക്കുന്നതെന്ന ആരോപണത്തെ ഇത് ഊട്ടി ഉറപ്പിക്കുന്നു.

എന്നാൽ ലോകാരോഗ്യ സംഘടന തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ചൈനയ്ക്ക് വേണ്ടി വരുത്തിയ ഈ വീഴ്ച്ചയ്‌ക്കെതിരെ ഒരു ചെറുവിരൽ പോലുമനക്കാൻ ലോകരാജ്യങ്ങൾ ഭയപ്പെട്ടിടത്താണ് മോദി ഇന്ത്യയുടെ കരുത്ത് കാട്ടിയത്.

shortlink

Post Your Comments


Back to top button