Latest NewsIndia

ഹത്രാസ് കൂട്ടബലാത്സംഗ കേസ് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു

ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക.

ലക്നൗ : ഹത്രാസ് കൂട്ടബലാത്സംഗ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ. പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു . സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് തക്കശിക്ഷ ഉറപ്പാക്കണമെന്നും അന്വേഷണം ഊര്‍ജിതമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചുവെന്ന് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

നേരത്തെ കേസിന്റെ അന്വേഷണത്തിനായി മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ യോഗി സര്‍ക്കാര്‍ നിയമിച്ചു കഴിഞ്ഞിരുന്നു . പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക.

read also: ഓണ്‍ലൈന്‍ ലഹരി വ്യാപാരം, രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികള്‍ മംഗളൂരുവിൽ അറസ്റ്റില്‍

ആഭ്യന്തര സെക്രട്ടറി ഭഗവാന്‍ സ്വരൂപ്, പൊലീസ് ഉദ്യോഗസ്ഥരായ ഡിഐജി ചന്ദ്ര പ്രകാശ്, പി എ സി കമാന്‍ഡന്‍ഡ് പൂനം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിന്റെ തുടര്‍വിചാരണകള്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നടത്തണമെന്നും യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 14ന് ബലാത്സംഗത്തിനിരയായ 19 വയസ്സുള്ള പെണ്‍കുട്ടി ഇന്നലെയാണ് മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button