KeralaLatest NewsNews

ബൂ​മ​റാം​ഗ് എ​ന്നാ​ൽ എ​ന്താ​ണ് സ​ർ ? ; ഐ ഫോണ്‍ ആരോപണത്തിൽ കോ​ടി​യേ​രി​യെ ട്രോ​ളി സ​തീ​ശ​ൻ

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിനല്‍കിയെന്നും അതിലൊന്ന് പ്രതിപക്ഷ നേതാവിന് സമ്മാനമായി നല്‍കിയെന്നുമുള്ള യൂണിടെക് ഉടമയുടെ വെളിപ്പെടുത്തലില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ രംഗത്ത് വന്ന കോടിയേരി ബാലകൃഷ്ണനെ ട്രോ​ളി വി.​ഡി.​സ​തീ​ശ​ൻ എം​എ​ൽ​എ. പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ കൊ​ണ്ടു​വ​ന്ന മൊ​ബൈ​ൽ ഫോ​ൺ ആ​രോ​പ​ണം ബൂ​മ​റാം​ഗാ​യെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

Read also: ലൈഫ് മിഷൻ: സി.ബി.ഐ‌ക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി അപഹാസ്യമെന്ന് രമേശ് ചെന്നിത്തല

സ​തീ​ശ​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്:

ബൂ​മ​റാം​ഗ് എ​ന്നാ​ൽ എ​ന്താ​ണ് സ​ർ ? ന​മ്മ​ൾ ഒ​രാ​ൾ​ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധം തി​രി​ച്ച് ന​മ്മു​ടെ നേ​രെ വ​രു​ന്ന​തി​നെ​യും അ​ങ്ങി​നെ പ​റ​യാം.

ഉ​ദാ​ഹ​ര​ണം: പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ ഉ​ന്ന​യി​ച്ച ഫോ​ൺ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​മ്പോ​ൾ കോ​ടി​യേ​രി​യു​ടെ പ​ഴ​യ സ്റ്റാ​ഫി​ന്‍റെ പോ​ക്ക​റ്റി​ലി​രു​ന്ന് ഫോ​ൺ​മ​ണി​യ​ടി​ക്കും.

https://www.facebook.com/VDSatheeshanParavur/posts/3496259683766305?__cft__[0]=AZV47g6v6eumFL__vXBvDD_Sb7QM_4pIBhVLZ06sdXOylU-G4d5–I_Z_bcAf0MambHsZpkGRse6V7zYVLhZHD1rCPZ2MABmq8VsoxDufqDEGwy5VbYC5woMf8LKPvffqeNVlq2S1MDn7SbpLqzwEa1wkfT-xqd-zFTzGoeI76ea1mR6u9iD5qseySm-THblXVE&__tn__=%2CO%2CP-R

 

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഖുറാനും ഈന്തപ്പഴവും കൈപ്പറ്റിയെന്നാരോപിച്ചു രാജി ആവശ്യം ഉന്നയിച്ച പ്രതിപക്ഷ നേതാവിന് കോണ്‍സുലേറ്റില്‍ നിന്നു പാരിതോഷികമായി ഐ ഫോണ്‍ വാങ്ങിയതിനെപ്പറ്റി എന്തു പറയാനുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ തനിക്ക് ഐ ഫോണ്‍ ലഭിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന എം.പി. രാജീവനാണ് കിട്ടിയതെന്നും ചെന്നിത്തല തിരിച്ചടിച്ചു.

shortlink

Post Your Comments


Back to top button