Latest NewsIndiaNews

ദളിത് ജനതയ്ക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ലഭ്യമാക്കണമെന്ന് ചന്ദ്രശേഖർ ആസാദ്

ലക്‌നൗ: അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങൾക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് നൽകണമെന്ന് ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ്. ഹത്രാസിൽ 19കാരിയായ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ 20 ലക്ഷം വരുന്ന ദളിത് ജനതയ്ക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഉടനടി ലഭ്യമാക്കണം. തോക്കുകൾ വാങ്ങാൻ 50 ശതമാനം സബ്സിഡി സർക്കാർ അനുവദിക്കണം. ഞങ്ങൾ സ്വയം പ്രതിരോധിക്കാമെന്ന് ചന്ദ്രശേഖർ ആസാദ് ട്വിറ്ററിലൂടെ പറയുന്നു.

Read also: ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാന്‍ രാഹുല്‍ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ് ബസാണിത്: നിങ്ങള്‍ നാടിന്റെ പ്രതീക്ഷയാണെന്ന് കെഎം ഷാജി

സബ്സിഡി നിരക്കിൽ തോക്കുകൾ നൽകണമെന്നും ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം തോക്ക് ലൈസൻസിനായുള്ള ആവശ്യം ഉന്നയിച്ച ദളിത് ആക്ടിവിസ്റ്റ് സൂരജ് യെങ്‌ഡെ, 1995 ലെ പട്ടികജാതി-പട്ടികവർഗ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി, ഇത് വ്യക്തിയുടെയും സ്വത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ ആയുധ ലൈസൻസുകൾ നൽകാൻ സംസ്ഥാന സർക്കാരിനെ അധികാരപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button