Latest NewsNewsIndia

യോഗി സര്‍ക്കാറിനെതിരെ രാജ്യാന്തരതലത്തില്‍ വന്‍ ഗൂഢാലോചന : എഫ്‌ഐആറില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രാജ്യാന്തരതലത്തില്‍ നടന്നത് വന്‍ ഗൂഢാലോചന. ഹത്രാസ് കൂട്ടബലാത്സംഗത്തിലും കൊലപാതകത്തിലുമുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് യുപി പൊലീസ് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ രാജ്യാന്തര തലത്തില്‍ ഗൂഢാലോചന നടന്നുവെന്ന് കാണിച്ച് രാജ്യദ്രോഹകുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അജ്ഞാതരായ ആളുകള്‍ക്കെതിരെയാണ് ചന്ദ്പ പോലീസ് സ്റ്റേഷനില്‍ കലാപത്തിന് ഗുഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

read also : ദളിത് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി : ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിനെതിരെ കൊലക്കുറ്റത്തിന് കേസ്

ഐപിസി സെക്ഷന്‍ 109 (പ്രേരണാകുറ്റം), 120ബി(ഗൂഢാലോന), 124എ(രാജ്യദ്രോഹകുറ്റം), 153എ (വ്യത്യാസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താ ശ്രമിച്ചു), ഈ വകുപ്പിന്റെ നാല് ഉപവകുപ്പുകള്‍, 153 ബി (ദേശീയ ഐക്യത്തിനെതിരായി പ്രവര്‍ത്തിക്കുക ), 420 (വഞ്ചന, ദുഷ്പ്രേരണ) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button