Latest NewsNewsInternational

പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ പതനത്തിന് ആരംഭം : ഇമ്രാനെതിരെ സൈനിക അട്ടിമറി നീക്കം; മന്ത്രിസഭയെ മറിച്ചിടാന്‍ സൈന്യം

ഇസ്ലമാബാദ്: പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പതനത്തിന് ആരംഭം കുറിയ്ക്കുന്നതായി സൂചന. ഇമ്രാനെതിരെ സൈനിക അട്ടിമറി നീക്കം;. ഇമ്രാന്‍ഖാനെതിരായ പ്രതിപക്ഷ നീക്കത്തിന് സൈന്യത്തിന്റെ പിന്തുണയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഭീകര സംഘടനാ നേതാവ് മൗലാന ഫസ്ലുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയിലെ 11 പാര്‍ട്ടികള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ഇമ്രാനെതിരെ സഖ്യം രൂപീകരിച്ചിരുന്നു. ഫസലുര്‍ റഹ്മാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇമ്രാന്‍ഖാന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭ രംഗത്ത് ഉണ്ടായിരുന്നു.

Read Also : ഐഎംഎ ഡോക്ടര്‍മാരുടെ സംഘടനയാണ്, അല്ലാതെ വിദഗ്ധ സമിതിയല്ല.. മനസ്സു പുഴുവരിച്ചവര്‍ക്കു മാത്രമേ ആരോഗ്യവകുപ്പിന് പുഴുവരിച്ചെന്നു പറയാന്‍ കഴിയൂ… ഐഎംഎയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാന്‍ ജനാധിപത്യ പ്രസ്ഥാനം എന്നാണ് പുതിയ സഖ്യത്തിന് പേര് നല്‍കിയിരിക്കുന്നത്. പുതിയ രാഷ്ട്രീയ നീക്കങ്ങളില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കൂടി പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഫെരീഫ് ഉള്‍പ്പെടെയുള്ളവര്‍ ഇമ്രാന്‍ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button