Latest NewsKeralaIndiaNews

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വയനാട്ടിലെ തുരങ്കത്തിന്റെ നിർമ്മാണം നിർത്തി വച്ചേക്കുമെന്ന് റിപ്പോർട്ട്

വയനാട് : മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വയനാട്ടിലെ തുരങ്കത്തിന്റെ പേരിൽ വിവാദം പുകയുന്നു . തുരങ്കനിർമ്മാണം നിർത്തിവച്ചേക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. തുരങ്ക നിർമ്മാണത്തിന്റെ പേരിൽ കൈവരുന്ന കോടികളാണ് സർക്കാരിന്റെ ഉന്നമെന്നും , പാരിസ്ഥിക പഠനം നടത്തിയിട്ടില്ലെന്നും ആരോപിച്ച് പരിസ്ഥിതി പ്രവർത്തകർ രംഗത്ത് വന്നിരുന്നു.

Read Also : അൺലോക്ക് 5.0 : സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​ കാര്യത്തിൽ വ്യക്തത വരുത്തി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

അതിനു പിന്നാലെ പാരിസ്ഥിതികാഘാത പഠനം പോലുള്ള നടപടികൾക്ക്​ ശേഷമായിരിക്കും വയനാട്ടിൽ തുരങ്കം നിർമ്മിക്കെണ്ടതെന്ന നിലപാടുമായി​ ധനകാര്യ മന്ത്രി തോമസ്​ ഐസക്കും രംഗത്തെത്തി ​. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട്​ പരിസ്​ഥിതി പ്രവർത്തകരുടെ ഭാഗത്തുനിന്ന്​ ഉയർന്ന പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ മന്ത്രിയുടെ പ്രസ്താവന.

https://www.facebook.com/thomasisaaq/posts/3994810857201692?__tn__=-R

താമരശ്ശേരി ചുരത്തിനു പകരം ചിപ്പില്ലിത്തോട് – താളിപ്പുഴ വഴി ഒരു ചുരം ബദലായി നിർമിക്കാൻ കഴിഞ്ഞ എൽ.ഡിഎഫ് സർക്കാറി​ന്റെ കാലത്ത് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 74 കി.മീ. ദൈർഘ്യമുള്ള ഈ ചുരത്തി​ന്റെ ഭൂരിഭാഗവും റിസർവ്​ ഫോറസ്​റ്റിലൂടെയാണ് എന്നതിനാൽ നടപ്പിലാക്കാൻ പ്രയാസമായിരിക്കുമെന്നു വ്യക്തമായി. ഈ പശ്ചാത്തലത്തിലാണ് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ താരതമ്യേന കുറവായ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത ആലോചിക്കുന്നത്. ഇപ്പോൾ തന്നെ പാരിസ്ഥിതികാഘാത പഠനം നടത്താതെ തുരങ്കം നിർമ്മിക്കുന്നതിനെതിരെ ചിലർ പ്രതിഷേധിച്ചുകണ്ടു. ഇതൊന്നും നടത്താതെ ആയിരിക്കില്ല തുരങ്കം നിർമ്മിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button