KeralaLatest NewsNews

മാനിനെ വേട്ടയാടിയ കേസിലെ പ്രതിക്ക് വന്യജീവി സംരക്ഷകനായി നിയമനം നൽകി വനം വകുപ്പ്

തൃശൂര്‍: തൃശൂര്‍ വനം ഡിവിഷനില്‍ പട്ടിക്കാട് റേഞ്ചിലാണ് സംഭവം. പീച്ചി വന്യജീവി സങ്കേതത്തില്‍ കടന്നുകയറി മാനിനെ വേട്ടയാടിയ കേസിലെ പ്രതിയായ തൃശൂര്‍ പാണഞ്ചേരി കരിപ്പാകുന്ന് സ്വദേശി തെങ്ങന്‍മൂച്ചി വീട്ടില്‍ ദീപുവിനെയാണ്​ നിയമിച്ചിരിക്കുന്നത്.റെസ്ക്യൂ വാച്ചറായി ശിപാര്‍ശ ചെയ്ത ഇയാള്‍ക്ക്​ പാമ്ബുകളെ പിടികൂടുന്നതിന് പരിശീലനവും വനത്തില്‍ പ്രവേശിക്കുന്നതിനുള്ള ആധികാരിക രേഖയും നല്‍കി കഴിഞ്ഞു.

Read Also : ശബരിമലയില്‍ പിണറായി സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനെതിരെ പന്തളം രാജകുടുംബം

പട്ടിക്കാട് റേഞ്ചില്‍ മേലുദ്യോഗസ്ഥന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് നിയമനം നടത്തിയതെന്നാണ് ആക്ഷേപം. ജീവനക്കാര്‍ തന്നെ വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്​ ഡെപ്യൂട്ടി റേഞ്ചറോട്​ വിശദീകരണം തേടിയിരുന്നു. എന്നാല്‍, നേരത്തെ അത്തരമൊരു കേസില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും നിലവില്‍ അങ്ങനെയില്ലെന്നും കാണിച്ച്‌ റിപ്പോര്‍ട്ട് നല്‍കി. മാനിനെ വേട്ടയാടിയതിന്​ കോടതിയില്‍ കേസുള്ള വിവരം പോലും മറച്ചുവെച്ചാണ്​ റിപ്പോര്‍ട്ട്​ നല്‍കിയിരിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button