KeralaLatest NewsNews

അപകടത്തിൽപെട്ട എസ്‌ഐക്ക് രക്ഷകനായി കമ്മിഷണര്‍

തൃശൂർ റൂറല്‍ സ്പെഷല്‍ ബ്രാഞ്ചിലെ എസ് ഐ പുല്ലഴി ശ്രീനിലയം കമ്മത്ത് ജി. അനില്‍ കുമാറിനാണ് സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ രക്ഷകനായത്.

തൃശൂർ: അപകടത്തിൽപെട്ട എസ്‌ഐക്ക് കമ്മിഷണര്‍ രക്ഷകനായി.പരിക്കേറ്റ എസ്‌ഐയെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിലേക്കയച്ച്‌ രണ്ടു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടന്നുപോയി. വീടെത്തിയതിന് ശേഷമാണ് രക്ഷിച്ചത് തന്റെ സഹപ്രവര്‍ത്തകനെ തന്നെയാണെന്ന് കമ്മിഷണര്‍ അറിയുന്നത്. തൃശൂർ റൂറല്‍ സ്പെഷല്‍ ബ്രാഞ്ചിലെ എസ് ഐ പുല്ലഴി ശ്രീനിലയം കമ്മത്ത് ജി. അനില്‍ കുമാറിനാണ് സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ രക്ഷകനായത്.

കഴിഞ്ഞ ദിവസം വൈകിട്ട് 7.30 ന് റോഡിൽ റോഡില്‍ ചോരയൊലിച്ച്‌ കിടന്ന എസ്‌ഐക്ക് കമ്മിഷണര്‍ രക്ഷകനായത്. പടിഞ്ഞാറേക്കോട്ട ചുങ്കത്താണ് സംഭവമുണ്ടായത്. ഓഫിസില്‍ നിന്ന് അയ്യന്തോളിലെ വസതിയിലേക്കു പോവുകയായിരുന്ന കമ്മിഷണര്‍ വഴിയില്‍ ആള്‍ക്കൂട്ടം കണ്ടാണ് വണ്ടി നിര്‍ത്തിയത്. പരുക്കേറ്റയാളുടെ ഭാര്യ നിലവ‍ിളിച്ച്‌ പല വാഹനങ്ങള്‍ക്കും കൈകാട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. അപകടം കണ്ട ഉടനെ കമ്മിഷണര്‍ ഗണ്‍മാന്റെയും ഡ്രൈവറുടെയും സഹായത്തോടെ പരുക്കേറ്റയാളെ ഔദ്യോഗിക വാഹനത്തില്‍ കയറ്റി.

അനില്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റ അനില്‍ ബോധരഹിതനായി. ആരും തുണയ്ക്കെത്തിയില്ല. ഒപ്പമുണ്ടായിരുന്ന ഭാര്യ പല വാഹനങ്ങള്‍ക്കു കൈകാട്ടിയെങ്കിലും ആരും നിര്‍ത്തിയില്ലെന്നു അവിടെയുണ്ടായിരുന്നവര്‍‌ പറഞ്ഞു.

Read Also: ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം 

അനിലിനെയും ഭാര്യയെയും കയറ്റിയപ്പോള്‍ ഗണ്‍മാനും ഡ്രൈവര്‍ക്കുമൊപ്പം കമ്മിഷണര്‍‌ക്ക് ഇരിക്കാന്‍ ഇടമില്ലാതായി. ഒരുനിമിഷം പോലും പാഴാക്കാതെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിച്ച്‌ കമ്മിഷണര്‍ വീട്ടിലേക്കു നടന്നു. വീട്ടിലെത്തിയപ്പോഴാണ് പരുക്കേറ്റയാള്‍ എസ്‌ഐ ആണെന്ന വിവരം അറിഞ്ഞത്. രക്തം വാര്‍ന്നു ഗുരുതരാവസ്ഥയിലായ അനില്‍ അപകടനില തരണം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button