CricketLatest NewsNews

നാലാം മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി സഞ്ജു: രാജസ്ഥാന് തോൽവി

ഷാര്‍ജ: തുടര്‍ച്ചയായ നാലാം മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അഞ്ച് റണ്‍സ് മാത്രമെടുത്താണ് താരം പുറത്തായത്. ആന്‍‌റിച്ച് നോര്‍ട്യയുടെ നേരിട്ട ആദ്യ പന്തില്‍ തന്നെ ശക്തമായ അപ്പീല്‍ അതിജീവിച്ച സഞ്ജു ആദ്യം സിംഗിളുകളിലൂടെ നിലയുറപ്പിക്കാൻ നോക്കിയെങ്കിലും പുറത്താകുകയായിരുന്നു. സ്റ്റോയിനസിനെ യശസ്വി ജയ്‌സ്വാള്‍ സിക്സിന് പറത്തിയതിന് പിന്നാലെ സഞ്ജുവും സിക്സിന് ശ്രമിച്ചു. സഞ്ജുവിന്‍റെ ഷോട്ട് മിഡ് വിക്കറ്റില്‍ ഹെറ്റ്മെയറുടെ കൈകളിലൊതുങ്ങി.

Read also: സംസ്ഥാനത്തെ ജില്ല പൊലീസ് മേധാവിമാര്‍ക്ക് സ്ഥല മാറ്റം

അതേസമയം ഡല്‍ഹിയുടെ യുവനിരക്ക് മുന്നില്‍ ജോസ് ബട്‌ലറും സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും അടങ്ങുന്ന മുന്‍നിര ഒരിക്കല്‍ കൂടി പരാജയമായപ്പോള്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് 46 റണ്‍സിന്‍റെ കനത്ത തോല്‍വിയേറ്റു വാങ്ങേണ്ടി വന്നു. തുടര്‍ച്ചയായ നാലാം തോല്‍വിയുമായി രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button