Latest NewsIndia

ബലാത്സംഗക്കേസ്‌ ആരോപണ വിധേയനു കോൺഗ്രസ് ടിക്കറ്റ്‌; ചോദ്യം ചെയ്‌ത പ്രവര്‍ത്തകയ്‌ക്ക് പൊതിരെത്തല്ല്‌

ഒരു ഭാഗത്ത്‌ പാര്‍ട്ടി നീതിക്ക്‌ വേണ്ടി പോരാടുന്നു. മറുഭാഗത്ത്‌ ബലാത്സംഗ കേസില്‍ ആരോപണ വിധേയനു ടിക്കറ്റ്‌ നല്‍കുന്നു.

ലഖ്‌നൗ: ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ ആളെ സ്‌ഥാനാര്‍ഥിയാക്കിയ നടപടി ചോദ്യം ചെയ്‌ത വനിതാ പ്രവര്‍ത്തകയെ കോണ്‍ഗ്രസ്‌ നേതാക്കള്‍ മര്‍ദിച്ചു. യു.പിയിലെ മഹിളാകോണ്‍ഗ്രസ്‌ പ്രവര്‍ത്തക താര യാദവാണു മര്‍ദനത്തിന്‌ ഇരയായത്‌. ഒരു ഭാഗത്ത്‌ പാര്‍ട്ടി നീതിക്ക്‌ വേണ്ടി പോരാടുന്നു. മറുഭാഗത്ത്‌ ബലാത്സംഗ കേസില്‍ ആരോപണ വിധേയനു ടിക്കറ്റ്‌ നല്‍കുന്നു. ഈ നടപടി പാര്‍ട്ടിയുടെ പ്രതിച്‌ഛായ തകര്‍ക്കുമെന്നു താര പറഞ്ഞു.

പ്രിയങ്കാ ഗാന്ധി വാധ്ര ഈ വിഷയത്തില്‍ നടപടി എടുക്കുന്നതിനായി കാത്തിരിക്കുകയാണെന്നും താര കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ വ്യക്‌തമാക്കി.  ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌ഥാനാര്‍ഥി നിര്‍ണയമാണു കൈയാങ്കളിയില്‍ കലാശിച്ചത്‌.

read also: മുൻ സൈനികന്റെ തലപ്പാവ് വലിച്ചൂരിയ സംഭവത്തിൽ ബംഗാൾ പോലീസിനെതിരെ പ്രതിഷേധം ശക്തം, സിഖ് നേതാക്കൾ ഗവർണർക്ക് പരാതി നൽകി

ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ മുകുന്ദ്‌ ഭാസ്‌കറിനെ ദിയോറിയയില്‍ സ്‌ഥാനാര്‍ഥിയാക്കിയത്‌ ചോദ്യംചെയ്‌ത താരയെ നേതാക്കളും മറ്റു പ്രവര്‍ത്തകരും ചേര്‍ന്നു പൊതിരെതല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ്‌ സംഭവം പുറം ലോകം അറിഞ്ഞത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button