CricketLatest NewsNewsSports

ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ജയം

ദുബായ് : ഐ പി എല്ലില്‍ സൺ റൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 20 റൺസ് ജയം. ആദ്യം ബാറ്റു ചെയ്യാൻ അവസരം ലഭിച്ച ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദിന് മുന്നിലുയർത്തിയത് 168 റൺസ് വിജയലക്ഷ്യം.

Read Also : സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി മിഷൻ ശക്തിയുമായി യോഗി സർക്കാർ 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 167 റൺസെടുത്തത്. വെറ്ററൻ താരങ്ങളായ ഷെയ്ൻ വാട്സൻ (38 പന്തിൽ 42), അമ്പാട്ടി റായുഡു (34 പന്തിൽ 41) എന്നിവരുടെ പ്രകടനമാണ് ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുക്കാനേ ആയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button