Latest NewsKeralaNews

ജനങ്ങള്‍ക്കായി വീണ്ടും സുരേഷ് ഗോപി എം.പിയുടെ സഹായം… പ്രാണവായു പദ്ധതിയ്ക്ക് തുടക്കം

തൃശൂര്‍: ജനങ്ങള്‍ക്ക് പ്രാണവായു നല്‍കാന്‍ സുരേഷ് ഗോപി എം.പി , ബൃഹത് പദ്ധതിയ്ക്ക് മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്ന്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങള്‍ നല്‍കാനൊരുങ്ങി സുരേഷ് ഗോപി എംപി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്‌സിജന്‍ സംവിധാനങ്ങള്‍ നല്‍കാനൊരുങ്ങി സുരേഷ് ഗോപി എംപി.

Read Also : എംപി രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ച് വയനാട് കളക്ടർ

അപകടത്തില്‍ മരിച്ച മകള്‍ ലക്ഷ്മിയുടെ ഓര്‍മയ്ക്കായി രൂപവത്കരിച്ച ലക്ഷ്മി-സുരേഷ് ഗോപി എം.പീസ് ഇനീഷ്യേറ്റീവ് ട്രസ്റ്റിന്റെ പേരിലാണ് മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന പ്രാണ പദ്ധതി ഒരുങ്ങുന്നത്. 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചെലവ്. എംപി ഫണ്ട് ഇതിനായി ഉപയോഗിക്കുന്നില്ല.
എല്ലാ കിടക്കയിലേക്കും പൈപ്പ് വഴി ഓക്‌സിജന്‍ എത്തിക്കുന്ന സംവിധാനമാണ് പ്രാണ. ഒരു കോവിഡ് രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button