Latest NewsNewsIndia

രണ്ടാം തവണയും ന്യൂസിലന്‍ഡ് കൈയടക്കി ജെസീന്ദ; ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

24 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു പാര്‍ട്ടിക്ക് തനിച്ച്‌ ഭൂരിപക്ഷം ലഭിക്കുന്നത്.

ന്യൂഡൽഹി: രണ്ടാം തവണയും ന്യൂസിലന്‍ഡ് കൈയടക്കി ജെസീന്ദ ആർഡോൺ. എന്നാൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജെസീന്ദ ആര്‍ഡേണിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് ഇനിയുള്ള സമയം ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നും മോദി ട്വീറ്റ് ചെയ്തു. ഒരു വര്‍ഷം മുന്‍പുള്ള ഇരു രാജ്യങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയുടെ കാര്യവും മോദി ഓര്‍മിപ്പിച്ചു.

Read Also: കോവിഡ് വാക്‌സിന്‍: ദരിദ്ര രാജ്യങ്ങളെ അവഗണിക്കരുത്; ഇന്ത്യയുടെ നിര്‍ദേശത്തെ പിന്തുണച്ച്‌ ലോകാരോഗ്യ സംഘടന

49 ശതമാനം വോട്ട് നേടിയാണ് ജെസീന്ദയുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി ജയം നേടിയത്. അതേസമയം കോവിഡ് പ്രതിരോധത്തിലെ മികവിനും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തിയതിനും ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് ഫലപ്രഖ്യാപനത്തിനു ശേഷം തന്റെ വസതിയിലെത്തിയ അനുയായികളോട് ആര്‍ഡേണ്‍ പറഞ്ഞു. മുഖ്യഎതിരാളിയായിരുന്ന കണ്‍സര്‍വേറ്റീവ് നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ട് ലഭിച്ചു. 24 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു പാര്‍ട്ടിക്ക് തനിച്ച്‌ ഭൂരിപക്ഷം ലഭിക്കുന്നത്. മൂന്നാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും, വൈറസിനെതിരായ പോരാട്ടം തുടരുമെന്നും ജെസീന്ദ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button