Latest NewsNewsIndiaInternational

നേപ്പാൾ അതിർത്തിയിൽ ഭീകര സംഘടനകളുടെ സഹായത്തോടെ മദ്രസകൾ നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : പാക് ഭീകര സംഘടനയായ ദാവത്-ഇ-ഇസ്ലാമിയയുടെ നേതൃത്വത്തിൽ ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി നേപ്പാൾ അതിർത്തിയിൽ അനധികൃതമായി മദ്രസകൾ നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട് .

Read Also : ക്ഷേത്രദർശനത്തിനായി 2200 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി 68 കാരി ; വീഡിയോ വൈറൽ ആകുന്നു

നേപ്പാളിലെ അതിർത്തി ജില്ലകളായ റൗത്ത്, പാർസ, കപിലവസ്തു, സൻസാരി, ബാര എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ മദ്രസകൾ നിർമ്മിക്കുന്നത് . വിദേശ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഇവ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.

യുപിയിലെ മഹാരാജ്ഗഞ്ചിനോട് ചേർന്നുള്ള നേപ്പാളിലെ ഹത്തിയഗഡ് ഗ്രാമത്തിലും മദ്രസ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.പാകിസ്താന്റെ മതമൗലിക സംഘടനയായ ദാവത്-ഇ-ഇസ്ലാമിയ ലഷ്‌കർ-ഇ-ത്വയ്‌ബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button