KeralaLatest NewsNews

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് അങ്കലാപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നാടിന്റെ നേട്ടത്തില്‍ വിഷമിക്കുന്നവരെ കുറിച്ച്‌ ആലോചിക്കാന്‍ സമയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് അങ്കലാപ്പുണ്ട്. എല്ലാകാര്യത്തിലും സഹകരിക്കാന്‍ സന്നദ്ധമായി ജനങ്ങള്‍ മുന്നോട്ടു വരുന്ന കാഴ്ചയാണ് നമുക്ക് കാണാനാകുന്നത്. ജനങ്ങള്‍ അനുകൂലമായി പ്രതികരിക്കുമ്പോള്‍, ഈ ചെയ്ത നല്ല കാര്യങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് അതിന് അനുസൃതമായി ജനങ്ങള്‍ പ്രതികരിക്കുമ്പോള്‍ അത് ചിലര്‍ക്ക് ഒട്ടേറെ പ്രയാസം ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button