KeralaLatest NewsNews

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളും ഉയർത്തുന്ന 48 പദ്ധതികൾ നാളെ നാടിന് സമർപ്പിക്കുന്നു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളും ഉയർത്തുന്ന 48 പദ്ധതികൾ നാളെ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുസാറ്റ്, കണ്ണൂര്‍, എംജി, കാലിക്കറ്റ് സര്‍വകലാശാലകളിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഓരോ പദ്ധതികള്‍, ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള 9 സ്ഥാപനങ്ങള്‍, അസാപ്പിന് കീഴിലെ മൂന്ന് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ എന്നിവയും കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 15 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകള്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള രണ്ടു എന്‍ജിനീയറിങ് കോളേജുകള്‍, മൂന്ന് പോളിടെക്നിക് കോളേജുകള്‍, അഞ്ചു ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുമാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Read also: മുന്നാക്ക സംവരണം പത്ത് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കണം, വിഷയത്തില്‍ സംയുക്തമായ സമരങ്ങള്‍ക്ക് എസ്എന്‍ഡിപി ആലോചിക്കുന്നതായി വെള്ളാപ്പള്ളി നടേശന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളും ഉയർത്തുന്ന 48 പദ്ധതികൾ നാളെ ഉദ്ഘാടനം ചെയ്യാൻ പോവുകയാണ്. കുസാറ്റ്, കണ്ണൂര്‍, എംജി, കാലിക്കറ്റ് സര്‍വകലാശാലകളിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഓരോ പദ്ധതികള്‍, ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള 9 സ്ഥാപനങ്ങള്‍, അസാപ്പിന് കീഴിലെ മൂന്ന് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ എന്നിവയും കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 15 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകള്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള രണ്ടു എന്‍ജിനീയറിങ് കോളേജുകള്‍, മൂന്ന് പോളിടെക്നിക് കോളേജുകള്‍, അഞ്ചു ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഏകദേശം 112 കോടി രൂപ ചെലവിട്ടാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, ലബോറട്ടറികള്‍, ലൈബ്രറികള്‍, പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍, സൗരോര്‍ജ ലാബുകള്‍, ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍, കമ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിന്‍റെയെല്ലാം തുടര്‍ച്ചയായുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പൂര്‍ത്തിയായിവരികയാണ്.

Related Articles

Post Your Comments


Back to top button