Latest NewsNewsIndia

തേ​ജ​സ്വി​യെ ജം​ഗി​ള്‍​രാ​ജി​ലെ യു​വ​രാ​ജാ​വ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് മോ​ദി; കോ​ണ്‍​ഗ്ര​സി​ന് രാ​ജ്യം ഭരിക്കാനറിയാമെന്ന് രാ​ഹു​ല്‍

ദ​സ​റ​ക്കാ​ല​ത്ത് പ​ഞ്ചാ​ബി​ലെ ക​ര്‍​ഷ​ക​ര്‍ മോ​ദി​യു​ടെ കോ​ലം ക​ത്തി​ച്ച​തി​ല്‍​നി​ന്ന് ക​ര്‍​ഷ​ക​രും യു​വ​ജ​ന​ങ്ങ​ളും എ​ത്ര​മാ​ത്രം അ​സ​ന്തു​ഷ്​​ട​രാ​ണെ​ന്ന് വ്യ​ക്ത​മാ​ണെന്ന് രാഹുൽ.

പാട്‌ന: പ്രതിപക്ഷത്തെ സൂക്ഷിച്ചില്ലെങ്കിൽ രാജ്യം ദു​രി​ത​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിെന്‍റ ആ​ദ്യ​ഘ​ട്ടം ന​ട​ന്ന ബു​ധ​നാ​ഴ്ച ത​ല​സ്ഥാ​ന​ന​ഗ​രി​യാ​യ പ​ട്ന​ക്കു പു​റ​മെ ദ​ര്‍​ഭം​ഗ, മു​സ​ഫ​ര്‍​പു​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ റാ​ലി​ക​ളി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി വോ​ട്ട​ര്‍​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. 10 ല​ക്ഷം പേ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​കു​മെ​ന്ന മ​ഹാ​സ​ഖ്യ​ത്തിെന്‍റ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി തേ​ജ​സ്വി യാ​ദ​വിെന്‍റ വാ​ഗ്ദാ​നം ബി​ഹാ​റി​ലെ​മ്പാ​ടും ത​രം​ഗ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ തേ​ജ​സ്വി​യെ ജം​ഗി​ള്‍​രാ​ജി​ലെ യു​വ​രാ​ജാ​വ് എ​ന്നു വി​ശേ​ഷി​പ്പി​ച്ചാ​ണ് മോ​ദി സം​സാ​രി​ച്ച​ത്. ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ക്ക​ലും ത​ട്ടി​ക്കൊ​ണ്ടു​പോ​ക്കു​മെ​ല്ലാം പ​തി​വാ​ക്കി​യ പാ​ര്‍​ട്ടി​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്താ​ന്‍ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും ക​മ്പ​നി​ക​ളും നി​ര്‍​ബ​ന്ധി​ത​രാ​കു​മെ​ന്നും സ്വ​കാ​ര്യ തൊ​ഴി​ലു​ക​ള്‍​പോ​ലും ഇ​ല്ലാ​താ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചു.

Read Also: രാ​ജ്യാ​ന്ത​ര ക​ള്ള​ക്ക​ട​ത്തി​നെ​തി​രെ മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി​: ക​സ്​​റ്റം​സ് ക​മീ​ഷ​ണ​ര്‍

എ​ന്നാ​ല്‍, വാ​ല്​​മീ​കി​ന​ഗ​റി​ലെ​യും ദ​ര്‍​ഭം​ഗ​യി​ലെ​യും റാ​ലി​ക​ളി​ല്‍ സം​സാ​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ര​ണ്ടു​കോ​ടി പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കാ​മെ​ന്ന് ക​ള്ള​വാ​ഗ്ദാ​നം ന​ല്‍​കി​യ ആ​ളാ​ണ് മോ​ദി​യെ​ന്ന് തി​രി​ച്ച​ടി​ച്ചു. സീ​താ മാ​താ​വിെന്‍റ നാ​ടാ​യ മി​ഥി​ല​യി​ല്‍​നി​ന്ന് സം​സാ​രി​ക്കു​ന്ന​തി​ല്‍ അ​തീ​വ സ​ന്തു​ഷ്​​ട​നാ​ണെ​ന്ന് ദ​ര്‍​ഭം​ഗ​യി​ലെ യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ച മോ​ദി അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​തും ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ റൗ​ണ്ട് പ​ര്യ​ട​ന​ത്തി​ലെ ആ​ള്‍​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് കൊ​ണ്ടു​പി​ടി​ച്ച ശ്ര​മ​ങ്ങ​ള്‍ ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ല്‍ ദൃ​ശ്യ​മാ​യി​രു​ന്നു. സാ​മൂ​ഹി​ക അ​ക​ല നി​ബ​ന്ധ​ന​ക​ള്‍ മ​റി​ക​ട​ക്കും​വി​ധ​മാ​യി​രു​ന്നു ജ​ന​ങ്ങ​ളെ​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സി​ന് രാ​ജ്യം ഭ​രി​ക്കാ​നും ക​ര്‍​ഷ​ക​ര്‍​ക്ക് വേ​ണ്ട​തു ന​ല്‍​കാ​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഒ​രു​ക്കാ​നും അ​റി​യാം, പ​ക്ഷേ എ​ങ്ങ​നെ നു​ണ​പ​റ​യ​ണ​മെ​ന്ന് ത​ങ്ങ​ള്‍​ക്ക് അ​റി​യില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം യോ​ഗ​വേ​ദി​ക​ളി​ല്‍ ജ​ന​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ 300 കൂ​റ്റ​ന്‍ എ​ല്‍.​ഇ.​ഡി സ്ക്രീ​നു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്ന​താ​യി സം​സ്ഥാ​ന ബി.ജെ.​പി നേ​തൃ​ത്വം അ​റി​യി​ച്ചു. പ്ര​സം​ഗ​ങ്ങ​ളി​ലെ​ല്ലാം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ വി​ശേ​ഷം പ​റ​യു​ന്ന മോ​ദി സ്വ​ന്തം നാ​ട്ടി​ലെ തൊ​ഴി​ലി​ല്ലാ​യ്മ​യെ​ക്കു​റി​ച്ച്‌ മൗ​നം പു​ല​ര്‍​ത്തു​ക​യാ​ണെ​ന്നാ​യി​രു​ന്നു രാ​ഹു​ലിെന്‍റ പ​രി​ഹാ​സം. മോ​ദി ജോ​ലി വാ​ഗ്ദാ​നം ന​ല്‍​കി​യാ​ല്‍ ബി​ഹാ​റി ജ​ന​ത അ​ദ്ദേ​ഹ​ത്തെ ആ​ട്ടി​പ്പാ​യി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. പ്ര​ധാ​ന​മ​ന്ത്രി നു​ണ​പ​റ​യു​ക​യാ​ണെ​ന്ന് ജ​നം തി​രി​ച്ച​റി​ഞ്ഞു​ക​ഴി​ഞ്ഞു. ദ​സ​റ​ക്കാ​ല​ത്ത് പ​ഞ്ചാ​ബി​ലെ ക​ര്‍​ഷ​ക​ര്‍ മോ​ദി​യു​ടെ കോ​ലം ക​ത്തി​ച്ച​തി​ല്‍​നി​ന്ന് ക​ര്‍​ഷ​ക​രും യു​വ​ജ​ന​ങ്ങ​ളും എ​ത്ര​മാ​ത്രം അ​സ​ന്തു​ഷ്​​ട​രാ​ണെ​ന്ന് വ്യ​ക്ത​മാ​ണെന്ന് രാഹുൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button