KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് പരിശോധന വളരെ കുറഞ്ഞു … ഇതോടെ രോഗികളുടെ എണ്ണത്തിലും കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 33,345 സാമ്പിളുകള്‍. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 47,28,404 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

read also : സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകള്‍; 19 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച 4138 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂലം 21 മരണം ഇന്ന് സ്ഥിരീകരിച്ചു. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button