Latest NewsNewsIndia

ദേശീയ പതാകയെ അപമാനിച്ചതിനു പിന്നാലെ ഇന്ത്യൻ സൈന്യത്തെയും ആക്ഷേപിച്ച് മെഹബൂബ മുഫ്തി

ന്യൂഡൽഹി :” നിങ്ങൾക്ക് ശക്തിയുണ്ടെങ്കിൽ അത് ചൈനയ്ക്ക് നേരെ കാണിക്കുക “, ദേശീയ പതാകയെ അപമാനിച്ചതിനു പിന്നാലെ സൈന്യത്തെയും അപമാനിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മഫ്തി.

Read Also : ചൈനയെ ഉപേക്ഷിച്ച് ജാപ്പനീസ് കമ്പനികൾ ; വൻകിട കമ്പനികൾ കൂട്ടത്തോടെ ഇന്ത്യയിലേക്ക്

“1000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഇന്ത്യൻ ഭൂമി ചൈന പിടിച്ചെടുക്കുകയും 20 ജവാൻമാരെ വധിക്കുകയും ചെയ്തു, പക്ഷേ ചൈനയ്‌ക്കെതിരെ ഒരു വാക്കുപോലും പറയാൻ അവർക്ക് കഴിയില്ല. ചൈന അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ്. ബാരക്കുകളുടെ നിർമാണം നടക്കുന്നുണ്ടെങ്കിലും ചൈനയ്‌ക്കെതിരെ സംസാരിക്കാൻ ഒരു മന്ത്രിക്കും ധൈര്യമില്ല, ”മെഹ്ബൂബ മുഫ്തി പറഞ്ഞു.

ഇന്ത്യയും , പാകിസ്താനും, ചൈനയും തമ്മിലുള്ള സമാധാനത്തിന്റെ പാലമായി ജമ്മു കശ്മീർ പ്രവർത്തിക്കണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ചൈനീസ് സൈന്യത്തെ പിന്തുണയ്ക്കും മട്ടിലുള്ള മുഫ്തിയുടെ പ്രസ്താവന.

ന്യൂഡൽഹി, ഇസ്ലാമാബാദ്, ബെയ്ജിംഗ് എന്നിവയ്ക്കിടയിലുള്ള ഒരു പാലമായി ജമ്മു കശ്മീർ ഉണ്ടാകണമെന്നത് അന്തരിച്ച പിതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ ആഗ്രഹമാണെന്നും അത് പൂർത്തീകരിക്കേണ്ടതുണ്ടെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുനസ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുകയില്ലെന്നും മെഹബൂബ മുഫ്തി മുൻപ് പറഞ്ഞിരുന്നു.തങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവര്‍ക്ക് തെറ്റിപ്പോയെന്നും മുഫ്തി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button