Latest NewsIndiaNews

കേന്ദ്ര ഏജന്‍സികളുടെ പരിശോധനയില്‍ കശ്മീരിലെ ജനങ്ങള്‍ വലയുന്നു: മെഹബൂബ മുഫ്തി

ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതുവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി . ഇഡിയും മറ്റ് ഏജന്‍സികളും നടത്തുന്ന തിരച്ചില്‍ ദിനംപ്രതി ബുദ്ധിമുട്ടിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായിട്ടും, ഇന്ത്യയുടെ ചിന്താഗതി പിന്തുടരുകയായിരുന്നു കശ്മീരെന്നും അവര്‍ ആവര്‍ത്തിച്ച് പറഞ്ഞു .

Read Also: പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ ഡോക്ടര്‍ വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

‘ഒരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനം ഇന്ത്യന്‍ ദേശീയതയുടെ ആത്മാവായി മാറി. 2019-ല്‍ ആ സംസ്ഥാനത്തിന് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. ഭാരത് ജോഡോ യാത്രയാണ് കര്‍ണാടക വിജയത്തിന് തുണയായത്. ഇന്ത്യയുടെ ദേശീയതയുടെ ആത്മാവായ ജമ്മു കശ്മീരിനെ അവര്‍ തകര്‍ത്തു. ഇ ഡിയുടെ റെയ്ഡുകള്‍ എത്രയും വേഗം അവസാനിപ്പിക്കണം’, മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button