Latest NewsIndiaNews

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതുവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മെഹബൂബ മുഫ്തി

കര്‍ണാടകയെ തുണച്ചത് രാഹുലിന്റെ ഭാരത് ജോഡോ യാത്ര

ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതുവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി . ഇഡിയും മറ്റ് ഏജന്‍സികളും നടത്തുന്ന തിരച്ചില്‍ ദിനംപ്രതി ബുദ്ധിമുട്ടിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായിട്ടും, ഇന്ത്യയുടെ ചിന്താഗതി പിന്തുടരുകയായിരുന്നു കശ്മീരെന്നും അവര്‍ ആവര്‍ത്തിച്ച് പറഞ്ഞു .

Read Also: കാത്തിരിപ്പിന് വിരാമമാകുന്നു! കൊച്ചി- ലണ്ടൻ സർവീസ് മൂന്ന് മാസത്തിനകം ആരംഭിക്കാനൊരുങ്ങി ബ്രിട്ടീഷ് എയർവെയ്സ്

‘ഒരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനം ഇന്ത്യന്‍ ദേശീയതയുടെ ആത്മാവായി മാറി. 2019-ല്‍ ആ സംസ്ഥാനത്തിന് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. ഭാരത് ജോഡോ യാത്രയാണ് കര്‍ണാടക വിജയത്തിന് തുണയായത്. ഇന്ത്യയുടെ ദേശീയതയുടെ ആത്മാവായ ജമ്മു കശ്മീരിനെ അവര്‍ തകര്‍ത്തു. ഇ ഡിയുടെ റെയ്ഡുകള്‍ എത്രയും വേഗം അവസാനിപ്പിക്കണം’, മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button