Latest NewsKeralaNews

നരിയംപാറ പീഡനക്കേസ് : “പ്രതിയുടെ പിതാവ് പറയുന്നത് പച്ചക്കള്ളം…. വിവാഹം ഉറപ്പിച്ചിരുന്നില്ല” ; വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ പിതാവ്

കട്ടപ്പന : നരിയംപാറ പീഡനക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പെൺകുട്ടിയുടെ അച്ഛൻ. പ്രതിയുടെ പിതാവ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ കള്ളമാണെന്ന് തെളിയിക്കുന്നതാണ് പെൺകുട്ടിയുടെ പിതാവിന്റെ മൊഴി.പ്രതിയും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നെന്ന വാദം തെറ്റാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു . പെണ്‍കുട്ടിയുടെ അറിവോട് കൂടിയാണ് പരാതി നല്‍കിയതെന്നും അച്ഛന്‍ പറഞ്ഞു.

Read Also : “കള്ളപണം മാറ്റാന്‍ സമയം ലഭിച്ചില്ല,ആദായ നികുതി വകുപ്പിന്‍റെ പരിശോധന അപ്രതീക്ഷിതം” : ബിലീവേഴ്സ് സഭാ മേധാവി ഫാദര്‍‌ ഡാനിയേല്‍ വര്‍ഗീസിന്റെ ശബ്ദസന്ദേശം പുറത്ത്

പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. പോക്സോ കേസിലെ പ്രതിയായ മനു മനോജും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചിരുന്നു എന്നാണ് മനുവിന്‍റെ പിതാവ് മനോജ് പറഞ്ഞിരുന്നത്.

എന്നാല്‍ ഈ വാദം വാസ്തവ വിരുദ്ധമാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ പ്രതികരണം. പെണ്‍കുട്ടിയുടെ അറിവും സമ്മതതോടെയുമാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും, കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് മനുവിന്‍റെ കുടുംബം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button