Latest NewsNewsIndiaInternational

ഇന്ത്യയിൽ നിന്ന് കയറ്റുമതി നടത്തിയ കണവ മത്സ്യത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി; ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള മത്സ്യ ഇറക്കുമതിക്ക് ചൈനയില്‍ നിരോധനം

ബാസു ഇന്റര്‍നാഷണലില്‍ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നതിന് ഒരാഴ്ചത്തേക്ക് വിലക്ക്

ഇന്ത്യയിൽ നിന്ന് കയറ്റുമതി നടത്തിയ കണവ മത്സ്യത്തിൽ കൊറോണ വൈറസ്, ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത മത്സ്യത്തില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി.

ഇക്കാര്യം അറിയിച്ചത് ചൈനീസ് കസ്റ്റംസ് ഓഫിസാണ്, ഈ സാഹചര്യത്തില്‍ ചൈന, ഇന്ത്യയിലെ ബാസു ഇന്റര്‍നാഷണലില്‍ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നതിന് ഒരാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി, കൊറോണ കണ്ടെത്തിയത് ശീതീകരിച്ച കണവ മത്സ്യത്തിലാണെന്നത് സംഭവത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

ഇത്തരത്തിൽ കോറൊണ വൈറസിനെ കണ്ടെത്തിയത് ബാസു ഇന്റര്‍നാഷണലില്‍ നിന്നെത്തിയ പാക്കേജിലെ മൂന്ന് സാമ്പിളിലാണ്. തുടര്‍ന്ന് പായ്ക്കറ്റ് തിരിച്ചയക്കുകയും കമ്ബനിക്ക് ഒരാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു, എന്നാല്‍ ഒരാഴ്ചയ്‌ക്കേ ശേഷം വിലക്ക് നീങ്ങുമെന്ന് ചൈനീസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അറിയിച്ചതായും വിവരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button