KeralaLatest NewsNews

സുരേഷ് ഗോപിയുടെ സ്വാധീനത്തിൽ ആത്മവിശ്വാസം; കോർപ്പറേഷൻ കയ്യടക്കാനൊരുങ്ങി ബി. ഗോപാലകൃഷ്ണന്‍

ആര്‍.എസ്.എസിന്റെ ആവശ്യ പ്രകാരമാണ് സംസ്ഥാന നേതാവിനെ തന്നെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

തൃശൂര്‍: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ മത്സരിക്കും. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. കുട്ടന്‍കുളങ്ങര ഡിവിഷനിലാണ് ഗോപാലകൃഷ്ണന്‍ മത്സരിക്കുന്നത്. eനിലവിലെ കൗണ്‍സിലറായ ബിജെപിയുടെ ലളിതാംബികയെ മാറ്റിയത് പ്രവര്‍ത്തകരില്‍ അതൃപ്തിയ്ക്കിടയാക്കിയിരുന്നു. ആര്‍.എസ്.എസിന്റെ ആവശ്യ പ്രകാരമാണ് സംസ്ഥാന നേതാവിനെ തന്നെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഗോപാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത് ഇതിനാലാണ്.

Read Also: എ.വിജയരാഘവന്റെ ഭാര്യയുടെ നിയമനം; കേരള വര്‍മ്മ കോളജ്‌ പ്രിന്‍സിപ്പല്‍ രാജിവച്ചു

എന്നാൽ കഴി‌ഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയ്ക്ക് സ്വാധീനം ചെലുത്താനായതും ബി.ജെ.പിയ്ക്ക് ആത്മവിശ്വാസമേകുന്നു. എന്നാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഡ്വ. ഉല്ലാസ് ബാബുവിനെ മുല്ലശേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും ഷാജുമോന്‍ വട്ടേക്കാടിനെ ആമ്പല്ലൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും ബി.ജെ.പി മത്സരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button