ThrissurNattuvarthaLatest NewsKeralaNews

‘എല്ലാ തോന്നിവാസങ്ങളും കണ്ടിട്ടും മൗനികളായിരിക്കുകയാണ് കേരളത്തിലെ ഭരണ- പ്രതിപക്ഷങ്ങൾ’: ബി. ഗോപാലകൃഷ്ണന്‍

തൃശ്ശൂർ: ഹർത്താലിന്റെ മറവിൽ സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നടത്തിയ അക്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ രംഗത്ത്. വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎ നടത്തിയ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹര്‍ത്താലും വ്യാപകമായ അക്രമവും നടന്നത് കേരളത്തില്‍ മാത്രമെന്ന് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘ഹർത്താലിന്റെ മറവിൽ നടത്തിയ അക്രമത്തിൽ പോലീസുകാര്‍, പത്രപ്രവര്‍ത്തകര്‍, കച്ചവടക്കാര്‍ തുടങ്ങി നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി അടക്കം നിരവധി വാഹനങ്ങളും ആംബുലന്‍സും അക്രമത്തിനിരയായി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അക്രമങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് സ്വമേധയാ ഉത്തരവിറക്കി. എല്ലാ തോന്നിവാസങ്ങളും കണ്ടിട്ടും മൗനികളായിരിക്കുകയാണ് കേരളത്തിലെ ഭരണ- പ്രതിപക്ഷം,’ ബി. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

ഭാര്യയെ വാളുപയോഗിച്ചു വെട്ടി ഗുരുതരമായി പരുക്കേൽപ്പിച്ചു: ഭർത്താവ് കസ്റ്റഡിയിൽ

സംഘടിത മത വോട്ട് ബാങ്കിന്റെ ലക്ഷ്യമാണ് ഈ മൗനത്തിന്റെ കാരണമെന്നും അക്രമവും ശല്യവും സഹികെട്ട് നാട്ടുകാര്‍ പോലും രംഗത്തിറങ്ങിയിട്ടും കേരളത്തിലെ ഭരണ- പ്രതിപക്ഷങ്ങൾ മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button