NewsInternational

12 വയസ് മുതൽ അച്ഛൻ ബലാത്സംഗം ചെയ്തു, പരാതിപ്പെട്ട സഹോദരിയെ വെടിവെച്ച് കൊന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

കഴിഞ്ഞ എട്ട് മാസക്കാലത്തോളം നിയമപോരാട്ടത്തിലായിരുന്നു ജയിം

12 വയസ് മുതൽ സ്വന്തം അച്ഛനാൽ ബലാത്സംഗം ചെയ്യപ്പെട്ട കഥ വെളിപ്പെടുത്തി ഓസ്ട്രേലിയൻ യുവതി ജെയിം ലീ പേയ്ജ്. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ജെയിം താൻ അനുഭവിച്ച ക്രൂര കഥകൾ വെളിപ്പെടുത്തിയത്. 12 ആം വയസിലാണ് അച്ഛൻ ആദ്യമായി തന്നെ റേപ്പ് ചെയ്തതെന്ന് 40 വയസുകാരിയായ ജയിം പറയുന്നു.

തന്റെ പിതാവായ ഡേവിഡ് ഹുഡ്സൺ കുടുംബാംഗങ്ങളുമായി യാതോരു അടുപ്പവുമില്ലാതിരുന്ന വ്യക്തിയാണെന്ന് ജയിം ഓർത്തെടുക്കുന്നു. അച്ഛൻ തന്നോട് ചെയ്യുന്നത് എന്താണെന്ന് ആദ്യമാദ്യം മനസിലായില്ലായെന്നും എന്നാൽ പിന്നീട് അച്ഛനെ പേടിയായിരുന്നുവെന്നും ജയിം പറയുന്നു. ജയിമിയുടെ വാക്കുകളിങ്ങനെ:

‘അയാൾ പിന്നീട് ഇത് ശീലമാക്കി. പ്രതിരോധിക്കാൻ പോയിട്ട് ഉച്ചത്തിൽ ഒന്നു കരയാൻ പോലും എനിക്ക് കഴിയുമായിരുന്നില്ല. നാല് വർഷത്തോളം അയാൾ ഇത് തുടർന്നു. അർധസഹോദരിയായ കരോളിനേയും അയാൾ പീഡിപ്പിക്കുന്ന വിവരം അപ്പോഴാണ് ഞാൻ അറിയുന്നത്. പൊലീസിനെ വിവരം അറിയിക്കാമെന്ന് കരോൾ ആണ് പറഞ്ഞത്. അങ്ങനെ ഞങ്ങൾ പൊലീസിൽ വിവരമറിയിച്ചു. പക്ഷേ, അച്ഛനെതിരെ കോടതിയിലെത്തി മൊഴി നൽകാൻ കരോൾ ഉണ്ടായില്ല. അയാൾ കരോളിനെ വെടിവെച്ച് കൊലപ്പെടുത്തി. ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ഹുഡ്സൺ രക്ഷപെട്ടു.

കരോളിനെ കൊലപ്പെടുത്തിയ കേസിൽ ഹുഡ്സൺ 19 കൊല്ലം ശിക്ഷിക്കപ്പെട്ടു. കരോൾ രക്ഷപെട്ടതോടെ ലൈംഗികാതിക്രമക്കുറ്റത്തിൽ നിന്നും അയാൾ രക്ഷപെട്ടു. 2018ൽ ജെയിം അച്ഛനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തി. കേസ് ഫയൽ ചെയ്തു. ജെയിമിയുടെ പരാതിയിന്മേൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് ഹുഡ്സൺ ഇപ്പോഴും.

തന്റെ യഥാര്‍ത്ഥ പേരും താനനുഭവിച്ച അനുഭവങ്ങളും വെളിപ്പെടുത്താൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ എട്ട് മാസക്കാലത്തോളം നിയമപോരാട്ടത്തിലായിരുന്നു ജയിം. ജെയിം ഒരു വിക്ടോറിയന്‍ കുടുംബാംഗമാണ്. ആയതിനാൽ ഇത്തരക്കാർക്ക് തങ്ങൾ അനുഭവിച്ച ലൈംഗികാതിക്രമങ്ങൾ പൊതുമധ്യത്തിനു മുന്നിൽ തുറന്നു പറയണമെങ്കിൽ കോടതിയുടെ അനുമതി വേണം. കഴിഞ്ഞ എട്ട് മാസത്തെ പോരട്ടത്തിനൊടുവിൽ ജയിം തന്റെ കഥ പറയാനുള്ള അനുമതി സുപ്രീംകോടതി വരെ പോയി നേടിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button