Latest NewsNewsIndia

അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു

ഗുവാഹത്തി : അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗൊയ്  (86) അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ മാസം രണ്ടിനാണ് തരുൺ ഗഗോയിയെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇന്ന് ശ്വാസ തടസ്സമുണ്ടായതിനെത്തുടർന്ന് ഇൻകുബേഷൻ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

തരുൺ ഗൊഗോയ് പൂർണമായും അബോധാവസ്ഥയിലാണെന്നും ഒന്നിലധികം അവയവങ്ങൾക്ക് തകരാറുണ്ടെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയിക്ക് ഓഗസ്റ്റ് 25 നാണ് കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button