Latest NewsIndiaNewsCrime

ക്ഷേത്രത്തിനടുത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ക്ഷേത്രപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പുരോഹിതൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പുരോഹിതൻ അറസ്റ്റിൽ. ചിക്കബല്ലാപുര സ്വദേശിയായ വെങ്കടരാമനപ്പ (68)യെ ആണ് ദേവനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേവനഹള്ളിക്കടുത്ത ക്ഷേത്രം താൽക്കാലികമായി നോക്കി നടത്തിവന്നത് ഇയാളായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ക്ഷേത്രത്തിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ വെങ്കടരാമനപ്പ മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ തേടിയെത്തിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ക്ഷേത്രത്തിന് പുറത്ത് പൂക്കൾ വിൽക്കുന്ന ഒരു സ്ത്രീയാണ് പെൺകുട്ടിയെ പുരോഹിതൻ കൂട്ടിക്കൊണ്ട് പോയെന്ന വിവരം നൽകിയത്.

തുടർന്ന് പെൺകുട്ടിയെ പുരോഹിതന്റെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മകളുടെ വീട്ടിൽ താമസിച്ച് വരികയായിരുന്നു ഇയാൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button