Latest NewsIndia

മമതയ്ക്ക് തിരിച്ചടിയായി തൃണമൂലില്‍ ഭിന്നത രൂക്ഷം ; മന്ത്രി ശുഭേന്ദു അധികാരി ചെയർമാൻ സ്ഥാനം രാജിവെച്ചു , പാർട്ടി വിടുമെന്ന് സൂചന

സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായ ശുഭേന്ദു അധികാരി തൃണമൂലിന്റെ കൊടിയോ ബാനറുകളോ ഉപയോഗിക്കാതെ സ്വന്തം നിലക്ക് റാലികള്‍ സംഘടിപ്പിക്കുകയും ചെയ്തു.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂലില്‍ ഭിന്നത രൂക്ഷമാകുന്നു.
നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പശ്ചിമ ബംഗാളിലെ മന്ത്രി ശുഭേന്ദു അധികാരി ഹൂഗ്ലി റിവര്‍ ബ്രിഡ്ജ് കമ്മീഷണേര്‍സ് (എച്ച്‌.ആര്‍.ബി.സി) ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചു. ഇതിനിടെ സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായ ശുഭേന്ദു അധികാരി തൃണമൂലിന്റെ കൊടിയോ ബാനറുകളോ ഉപയോഗിക്കാതെ സ്വന്തം നിലക്ക് റാലികള്‍ സംഘടിപ്പിക്കുകയും ചെയ്തു.

അതെ സമയം, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. അധികാരിക്ക് പകരമായി എച്ച്‌.ആര്‍.ബി.സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയെ പുതുതായി നിയമിച്ചു.

read also: നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ നിശ്ചയം: ആഘോഷമാക്കി ദിലീപും കുടുംബവും : ചിത്രങ്ങൾ കാണാം

അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്. ശുഭേന്ദു അധികാരി പാര്‍ട്ടി വിടുകയാണെങ്കില്‍ പിതാവും സഹോദരങ്ങളടക്കമുള്ളവരും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button