KeralaNattuvarthaLatest NewsNews

പ്രവർത്തിച്ചിരുന്ന പാർട്ടിയിൽ നിന്നു മാറി ദേശീയതയിലേക്കെത്തിയത് പ്രധാനമന്ത്രി മോദിയുടെ ഭരണ മികവും സുതാര്യമായ രാഷ്ട്രീയ പ്രവർത്തനത്തിലും ആകൃഷ്ടനായി; ഇന്ന് ഈ സ്ഥാനാര്‍ഥിക്ക് പേരില്‍ തന്നെയുണ്ട് ചിഹ്നം

ചവറ ബ്ലോക്കിൽ ബിജെപിയുടെ മികച്ച വിജയത്തിനായി പ്രവർത്തിക്കുക

ചവറ; ഇവിടെ സ്ഥാനാർഥിക്ക് തന്റെ ചിഹ്നം പേരിൽ തന്നെയുണ്ടെന്ന കൗതുകകരമായ കാര്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു, ചവറ തെക്കുംഭാ​ഗം വീട്ടിൽ താമരാൽ ശശിക്കാണ്  സുവർണ്ണ അവസരം കൈവന്നിരിയ്ക്കുന്നത്.

മൂന്നര പതിറ്റാണ്ടോളം രാഷ്ട്രീയ പ്രവർത്തനത്തിൽ അനുഭവ സമ്പത്തുള്ള താമരാൽ ശശി ഇത്തവണ മത്സര രം​ഗത്തുണ്ട്. ആദ്യകാലങ്ങളിൽ ആർഎസ്പി പ്രവർത്തകനായിരുന്ന ശശി രാജ്യത്തിന്റെ പുരോ​ഗതിയ്ക്ക് കാര്യമായ പ്രവർത്തനം ബിജെപിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായത് മനസിലാക്കിയും മോദിയുടെ നേതൃത്വ പാടവവും , സുതാര്യമായ രാഷ്ട്രീയ പ്രവർത്തനവും ആകർഷിച്ചതോടെ ദേശീയതയുടെ ഭാ​ഗമാകുകയായിരുന്നു.

കൂടാതെ ഇപ്പോൾ സ്ഥാനാർഥിയായതോടെ പാർട്ടി തനിക്ക് മികച്ച പരി​ഗണന നൽകിയെന്നും ശശി സന്തോഷത്തോടെ പറയുന്നു, ഭാര്യ ഷീജ, ധനീഷ്,. ധനുഷ് എന്നിവർ മക്കളാണ്. ചവറ ബ്ലോക്കിൽ ബിജെപിയുടെ മികച്ച വിജയത്തിനായി പ്രവർത്തിക്കുകയാണ് ഇദ്ദേഹം ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button