Latest NewsNewsCrime

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച്‌ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയിരിക്കുന്നു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുജിത്തിന്റെയും തളിപ്പറമ്ബ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപിന്‍്റെയും നേതൃത്വത്തില്‍ പഴയങ്ങാടി ബീവി റോഡിന് സമീപത്ത് എസ് പി ജംഷിദ് എന്നയാളുടെ വീട്ടില്‍ നിന്നാണ് വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയിരിക്കുന്നത്. അതിമാരക മയക്കുമരുന്നുകളായ 45.39 ഗ്രാം MDMA (മെതലിന്‍ ഡയോക്സി മെത്ത് ആംഫിറ്റാമിന്‍ ) 42.28 ഗ്രാം ചരസ്സ്, 20 ഗ്രാം കഞ്ചാവ്,10.55 ഗ്രാം കൊക്കൈന്‍ എന്ന് സംശയിക്കുന്ന മാരക മയക്കുമരുന്നുകളാണ് പിടികൂടിയിരിക്കുന്നത്.

തളിപ്പറമ്ബ്, മാടായി, പഴയങ്ങാടി, മാട്ടൂല്‍, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാളാണ് അറസ്റ്റിൽ ആയിരിക്കുന്നത്. എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വഡിലെ അംഗങ്ങളായ തളിപറമ്ബ് എക്സൈസ് ഇന്‍സ്പെക്ടര്‍ ദിലീപ്, സിവില്‍ എക്സൈസ് ഓഫീസര്‍ രജിരാഗ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കൃസ്തുമസ് -പുതുവത്സരത്തോടനുബന്ധിച്ച്‌ വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗു അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button