KeralaNattuvarthaLatest NewsNews

അഴിഞ്ഞാട്ടങ്ങൾ അവസാനിച്ചു : അയ്യപ്പൻ ശക്തി തെളിയിച്ചു, വിശ്വാസികൾ വിജയിച്ചു

ചിലരുടെ വേട്ടക്ക് ഇരയാവുകയാണെന്നും പരാതി നല്‍കിയിട്ടും പൊലീസ് നടപടിയില്ലെന്നും പറഞ്ഞ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രം​ഗത്തെത്തി

മതവികാരം വ്രണപ്പെടുത്തിയതിന് ആക്ടിവിസ്റ്റ് രഹന ഫാത്തിമക്ക് ഹൈക്കോടതിയുടെ വിലക്ക് പ്രകാരം അടുത്ത ആറ് മാസത്തേയ്ക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോ​ഗിയ്ക്കാൻ പാടില്ല.‌‌‌

സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങി അതിലൂടെ ലോകമെങ്ങുമുള്ള വിശ്വാസികളെ മുറിപ്പെടുത്തിയും , പരിഹസിച്ചും മുന്നേറുമ്പോഴാണ് രഹന ഫാത്തിമക്ക് കോടതി തന്നെ തടയിട്ടത്.

​ഗോമാതാ ഉലർത്തിയത്, ന​ഗ്നത കാട്ടി ചാളക്കറി ഉണ്ടാക്കൽ ഇതെല്ലാമായിരുന്നു രഹന തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടു വഴി സ്ഥിരമായി ചെയ്തിരുന്നത്.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തതിന് വിചാരണ കഴിയും വരെ മറ്റ് പ്രസിദ്ധീകരണങ്ങളിലോ , ഇലക്ട്രോണിക് സമൂഹ മാധ്യമങ്ങളോ രഹന ഫാത്തിമ ഉപയോ​ഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി വിലക്കിയിരിക്കുകയാണ്.

ശബരിമലയില്‍ പോയതില്‍ പശ്ചാത്താപമില്ലെന്നും ഇനി ജീവിതത്തിൽ പോകാന്‍ ആഗ്രഹമില്ലെന്നും ബിന്ദു അമ്മിണി. താൻ ചിലരുടെ വേട്ടക്ക് ഇരയാവുകയാണെന്നും പരാതി നല്‍കിയിട്ടും പൊലീസ് നടപടിയില്ലെന്നും പറഞ്ഞ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രം​ഗത്തെത്തിയത് ഏതാനും ദിവസങ്ങൾ മുൻപാണ്.

ലോകമെങ്ങുമുള്ള സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ വേണ്ടി പോയതാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. കൂടാതെ അന്ന് മല കയറിയതിന്റെ പേരില്‍ മാധ്യമങ്ങളിലൂടേയും ഫോണിലും വധഭീഷണി വരെയുണ്ടാകുന്നുവെന്നും ബിന്ദു ആശങ്ക വ്യക്തമാക്കി. ഇതെക്കുറിച്ച് പരാതി നൽകിയിട്ടും പോലീസ് ഒന്നും ചെയ്യുന്നില്ല, നടപടി ഉണ്ടായില്ലെങ്കില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യഗ്രഹം തുടങ്ങുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button