Latest NewsNewsFootballSports

ഐ.എസ്.എല്‍ ഫുട്ബോൾ മത്സരം: വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ഐഎസ്എല്ലിൽ ഫുട്ബോൾ മത്സരത്തിൽ ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. സീസണിലെ മൂന്നാം മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് എതിരാളി. ബ്ലാസ്റ്റേഴ്സിനായി മലയാളി താരങ്ങളായ സഹൽ അബ്ദുസമദും, കെ.പി രാഹുലും ഇറങ്ങാൻ സാധ്യത ഉണ്ട്. പരിക്കിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ ഇരുവരും പുറത്തായിരുന്നു. രാത്രി 7.30 നാണ് മത്സരം.

നേരത്തെ പതിനാല് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണ ചെന്നൈയിന്‍ എഫ്.സിക്ക് കൂടെയായിരുന്നു വിജയം. മൂന്ന് തവണ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു. അഞ്ച് മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരായ രണ്ട് കളികളിലും ചെന്നൈയിന്‍ എഫ്.സി വിജയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button