MollywoodLatest NewsNewsEntertainment

ആ ചോദ്യം ചോദിക്കുന്നവനെക്കാൾ വലിയ ദുരന്തം വേറെ കാണില്ല; മമ്തയ്ക്കെതിരെ വിമർശനവുമായി ആർ ജെ സലിം

ഒരു പൊടിക്കെങ്കിലും സോഷ്യൽ സെൻസുള്ളവർക്കു ഒറ്റയടിക്ക് തന്നെ മനസ്സിലാവുന്ന അത്രയും വലിയ ഊളത്തരമാണ് അവർ പറഞ്ഞിട്ട് പോയത്

മലയാളത്തിന്റെ പ്രിയതാരമാണ് മമ്ത മോഹൻദാസ്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സ്ത്രീ സമത്വത്തെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചുമെല്ലാം നടി നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീ എന്ന നിലയിൽ തനിക്ക് വിവേചനം നേരിട്ടിട്ടില്ലെന്നും സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറഞ്ഞ് സമൂഹത്തിലെ ബാലന്‍സ് നഷ്ടപ്പെടുത്തുകയാണെന്നുമായിരുന്നു
അഭിമുഖത്തില്‍ മമ്ത പറഞ്ഞത്. ഇപ്പോഴിതാ മമ്തയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്‍ജെ സലീം. ഒരു പൊടിക്കെങ്കിലും സോഷ്യൽ സെൻസുള്ളവർക്കു ഒറ്റയടിക്ക് തന്നെ മനസ്സിലാവുന്ന അത്രയും വലിയ ഊളത്തരമാണ് അവർ പറഞ്ഞിട്ട് പോയതെന്നും ഇത് കേട്ട് ചിരിച്ച അവതാരകൻ ദുരന്തമാണെന്നും ആര്‍ജെ സലീം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ് പൂർണ്ണ രൂപം

മംമ്‌തയുടെ ബുൾഷിറ്റിങ്ങിന്റെ പ്രശ്നം ഇനി എടുത്തു പറയണ്ടല്ലോ. ഒരു പൊടിക്കെങ്കിലും സോഷ്യൽ സെൻസുള്ളവർക്കു ഒറ്റയടിക്ക് തന്നെ മനസ്സിലാവുന്ന അത്രയും വലിയ ഊളത്തരമാണ് അവർ പറഞ്ഞിട്ട് പോയത്. അവരോടു ഇനി എങ്ങനെയൊക്കെ പറഞ്ഞാലും മെച്ചമുണ്ടാകുമെന്നും തോന്നുന്നില്ല. പക്ഷെ വേറൊരു കാര്യമാണ് പറയാനുള്ളത്. ഇത്രയ്ക്കും ക്രീപ്പടിച്ച് കണ്ടൊരു പരിപാടി ഈയടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.

read  also:ഭര്‍ത്താവിന് എല്ലാ കഴിവും നഷ്ടപ്പെട്ടു , വാക്‌സിന്‍ പരീക്ഷിച്ചയാളുടെ ഭാര്യ രംഗത്ത് : വാക്‌സിന്‍ ട്രയല്‍ പരീക്ഷണത്തില്‍ ആശങ്ക

ആനീസ് കിച്ചൻ പോലും കടിച്ചു പിടിച്ചെങ്കിലും കാണാം. അമൃത ചാനലെന്ന അമ്മറ്റീവിയിൽ വലിയ പുരോഗമന ജാടയൊന്നുമില്ലാതെ ഒരു കുലസ്ത്രീ വന്നിരുന്നു ഭോഷ്‌കത്തരം പറയുന്നു എന്ന നിലയ്ക്ക് കണ്ടാൽ മതി. പക്ഷെ ഇത് !! ഏറ്റവും ചെറുപ്പക്കാരായ ജെനെറേഷൻ Y ക്കു വേണ്ടി എന്ന നിലയിൽ ക്യൂറേറ്റ് ചെയ്യപ്പെടുന്ന ഒരു പരിപാടി. അതും ഏറ്റവും പുതിയ മീഡിയമുകളിൽ ഒന്നായ എഫ്എമ്മിൽ.

അവിടെയാണ് അവര് വന്നിരുന്നു പുട്ടു പോലെ ഈ ഊളത്തരവും പറഞ്ഞിട്ട് പോയത്. എന്നിരിക്കെത്തന്നെ ആ ചോദ്യം ചോദിക്കുന്നവനെക്കാൾ വലിയ ദുരന്തം വേറെ കാണില്ല. ഇത്രയ്ക്ക് ബോധമില്ലാത്തവനൊക്കെയാണോ എഫ്എമ്മിൽ പരിപാടി അവതരിപ്പിക്കുന്നത് ? ആനീസ് കിച്ചനൊക്കെ സ്വാഭാവികമായി ക്രിഞ്ച് ആകുമ്പോൾ ഇത് ക്രിഞ്ചിനെ ഗിഫ്റ്റ് റാപ് കൂടി ചെയ്തു വെയ്ക്കുന്നു. കടുപ്പം തന്നണ്ണാ !

ജനിക്കുന്ന ഓരോ ആൺകുട്ടിയും ഈ വിമൻ എംപവർമെൻറ് എന്ന് കേട്ട് പേടിച്ചുകൊണ്ടാണ് വളരുന്നത് എന്ന ഭൂലോക വഷളത്തരം മമ്‌ത പറയുമ്പോൾ, ആ പരിപാടി അവതാരത്തിനു ചിരിയാണ് വരുന്നത്. പുള്ളി ചിരിച്ചു മറിയുകയാണ്. ഹഹഹഹ ആ അത് കൊള്ളാം ഇഷ്ടപ്പെട്ടു എന്ന്. എന്തോന്നടെ ?! ഇതിലിത്ര ചിരിക്കാൻ എന്ത് മാങ്ങയാണ് ?! ഇവനേതടെ !

ഒരു സ്ത്രീ എന്ന നിലയിൽ വിവേചനങ്ങളും അവസരം നിഷേധങ്ങളും നേരിട്ടിട്ടുണ്ടോ എന്ന അങ്ങേയറ്റത്തെ പ്രസക്തമായൊരു ചോദ്യം ആരെഴുതി അവന്റെ കൈയ്യിൽ കൊടുത്തതാണെങ്കിലും അതിനു കിട്ടുന്ന ഉത്തരത്തിനോട് ഉത്തരവാദിത്തത്തോടു കൂടി പ്രതികരിക്കാനുള്ള ശേഷി ഇത് ചോദിക്കുന്നവനുണ്ടോ എന്നു കൂടെ നോക്കിയിട്ടു വേണ്ടേ ഇതൊക്കെ ഏൽപ്പിച്ചു വിടാൻ ?

അതിനു പറ്റില്ലെങ്കിൽ താരത്തിന്റെ ഫേവറിറ്റ് നിറവും, പാൽ ചായയാണോ കട്ടനാണോ ഇഷ്ടമെന്നും, ഇക്കയുടെയും ഏട്ടന്റെയും കൂടെ അഭിനയിച്ചപ്പോൾ ഉള്ള അനുഫവവും ഒക്കെ മാത്രം ചോദിച്ചാൽ പോരേടെ ? പരിപാടി തുടങ്ങി അവസാനിക്കുന്നതുവരെ ഈഈഈ ന്നു ചിരിക്കുക എന്ന കഴിവ് മാത്രം നോക്കാതെ ഒരു പൊടിക്കെങ്കിലും സോഷ്യൽ സെൻസുള്ള ആൾക്കാരെ കൂടി ഈ എഫ്‌എമ്മുകാര് പണിക്കു വെച്ചാൽ നന്നായിരിക്കും. കുറഞ്ഞ പക്ഷം ഇമ്മാതിരി ദുരന്തങ്ങൾ കേട്ടിരിക്കണ്ടല്ലോ

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button