COVID 19Latest NewsNewsOman

ഒമാനില്‍ 237 പേര്‍ക്ക് കോവിഡ്

മസ്‌കത്ത്: ഒമാനില്‍ 237 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ഇന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 124,145 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ആകെ 1430 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ചികിത്സയിലായിരുന്ന 172 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 115613 ആയി. 93.1 ശതമാനമാണ് രാജ്യത്തെ ആകെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button