COVID 19KeralaLatest NewsNewsIndia

ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കല്‍പറ്റ: കോവിഡ് രോഗമുക്തി നേടിയതിന് ശേഷം ആളുകള്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആസ്റ്റര്‍ വയനാടില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Read Also : കോവിഡ് വാക്സിൻ വിതരണം : മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി കേന്ദ്രസർക്കാർ 

റിജുവ് അറ്റ് ആസ്റ്റര്‍ വയനാട് എന്ന സെന്ററിന്റെ ഉദ്ഘാടനം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി സ്ഥാപക ഡയറക്ടര്‍ സൂര്യ കൃഷ്ണമൂര്‍ത്തി ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. ഡിഎം വിംസ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള അധ്യക്ഷത വഹിച്ചു.

ആധുനിക വൈദ്യശാസ്ത്രം, ആയുര്‍വേദം, യോഗ, ഉല്ലാസ യാത്രകള്‍, നാടന്‍ കലകള്‍ എന്നിവ സംയോജിപ്പിച്ചുള്ള ചികിത്സാ പാക്കേജാണ് സെന്റര്‍ നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button