KeralaLatest NewsNews

നിഷ്പക്ഷ നിലപാടുകൾ കൈക്കൊള്ളുന്നവരെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

നിഷ്പക്ഷ നിലപാടുകൾ കൈക്കൊള്ളുന്നവരെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലുടെയാണ് ശ്രീജിത്തിന്റെ പരിഹാസം. നിഷ്പക്ഷരോട് തർക്കിച്ച് ജയിക്കാ ‘ കഴിയില്ലെന്ന് പറയുന്ന ഭാഗത്തേക്കാണ് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നത്. ഒപ്പം ഈ പോസ്റ്റ് പങ്കുവച്ചയാളെയും ശ്രീജിത് പണിക്കർ കണക്കിന് വിമർശിക്കുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം…………………………….

നിഷ്പക്ഷതയെ കുറിച്ചുള്ള കോപ്പിയടി വീരാംഗനയുടെ പോസ്റ്റ് കണ്ട് ധൃതംഗപുളകിതനായി. ഇക്കുറി പക്ഷെ മോഷ്ടാവ് പാരമ്പര്യം തെറ്റിച്ചു; ആദ്യമേ പറഞ്ഞിട്ടുണ്ട് കോപ്പി–പേസ്റ്റ് പോസ്റ്റാണെന്ന്! അതായത് “ഇഷ്ടപ്പെട്ടു, എടുക്കുന്നു, ഗോപാലൻ” സ്റ്റൈൽ.
അവസാനവും അടിപൊളിയാണ് — നിഷ്പക്ഷരോട് തർക്കിച്ചു ജയിക്കാൻ കഴിയില്ലെന്ന്; മൊത്തം കണക്കുകൾ ആണത്രേ. അതാണ്; കണക്കുകളും വസ്തുതകളും നിരത്തുമ്പോൾ തർക്കിച്ചു ജയിക്കാൻ കഴിയില്ല. പ്രത്യേകിച്ചും മോഷണകലയിൽ കണക്കുകൂട്ടലുകൾ മൊത്തം തെറ്റിയ ഗോപാലന്. കണ്ണീർ ക്യാപ്സൂളുകൾ മാത്രം ശരണം. അപ്പോൾ ശരി, അടുത്ത മോഷണ ബൈഗാരിഗ പരിസരങ്ങളിൽ വെച്ചു സന്ധിക്കാം ഗോപാലാ. ഓക്കെ, ബെയ്.

https://www.facebook.com/panickar.sreejith/posts/3665226890164026

shortlink

Related Articles

Post Your Comments

Related Articles


Back to top button