COVID 19Latest NewsNewsOman

ഒമാനിൽ ഇന്ന് 264 പേര്‍ക്ക് കോവിഡ്

മസ്‍കത്ത്: ഒമാനിൽ ഒരാൾ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ഇന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് ആകെ 1472 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് ഇതുവരെ മരിച്ചിരിക്കുന്നത്. 264 പേർക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 126,504 ആയി ഉയർന്നു.

239 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,18,287 പേർ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93.5 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ 122 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 57 പേർ ഗുരുതരാവസ്ഥയിലാണ് കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button