COVID 19Latest NewsNewsOman

ഒമാനില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ്

മസ്‍കത്ത്: ഒമാനില്‍ ഇന്ന് 93 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഏപ്രില്‍ 13ന് ശേഷം ആദ്യമായാണ് രാജ്യത്തെ പ്രതിദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം നൂറില്‍ താഴെയെത്തുന്നത്. ഒരു കൊവിഡ് മരണം മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒമാനില്‍ ഇതുവരെ 1,28,236 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 1,20,178 പേരും രോഗമുക്തരായിട്ടുണ്ട്. 93.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക് ഉള്ളത്. ആകെ 1491 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button