Latest NewsNewsIndia

കോൺഗ്രസ് ആസ്ഥാനത്തിന് സമീപം നിരോധനാജ്ഞ, പ്രിയങ്ക ഗാന്ധിയും എംപിമാരും അറസ്റ്റിൽ

പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ച പോലീസ്, രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, അധീർ സിംഗ് ചൗധരി എന്നീ മൂന്ന് നേതാക്കൾക്ക് രാഷ്ട്രപതിയെക്കാണാം എന്നും അറിയിച്ചു.

 

ഡൽഹി: കാർഷിക നിയമൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച പിയങ്ക ഗാന്ധിയേയും കോൺഗ്രസ് എം പിമാരെയും അറസ്റ്റ് ചെയ്തു. വിജയ് ചൗക്ക് മുതൽ രാഷ്ട്രപതി ഭവൻ വരെ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നടത്താനിരുന്ന റാലിക്ക് ഡൽഹി പോലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

ഇതോടെ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയേയും എം.പി മാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനമന്ദിരത്തിന് സമീപം നിരോധനാജ്ഞയും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

റാലിക്ക് ശേഷം രണ്ട് കോടി കർഷകർ ഒപ്പിട്ട നിവേദനം രാഷ്ടപതിക്ക് നേരിട്ട് സമർപ്പിക്കാനായിരുന്നു നീക്കം. പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ച പോലീസ്, രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, അധീർ സിംഗ് ചൗധരി എന്നീ മൂന്ന് നേതാക്കൾക്ക് രാഷ്ട്രപതിയെക്കാണാം എന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button